സിനിമ ഉപേക്ഷിച്ച് നാട് വിടാൻ പറഞ്ഞു: ഹോമിന് ശേഷം നേരിട്ട ദുരിതങ്ങളെപ്പറ്റി ദീപ
കൊച്ചി:ഇത് സോഷ്യല്‍ മീഡിയയുടെ കാലം കൂടിയാണ്. താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് ഒരേസമയം തന്നെ അനുഗ്രഹവും ശാപവുമാണ്. താരങ്ങളേയും ആരാധകരും പരസ്പരം ബന്ധപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ സഹായിക്കുന്നുണ്ട്.
എന്നാല്‍ പലപ്പോഴും താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വലിയ തലവേദനകളും സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ചും നടിമാര്‍ക്ക്.
സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന ഒരുപാട് താരങ്ങളുണ്ട് മലയാള സിനിമയില്‍. അക്കൂട്ടത്തില്‍ ഒരാളാണ് ദീപ തോമസ്. സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണം തന്നെ ദീപയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ദീപ തോമസ്.
ഹോം സിനിമയില്‍ അഭിനയിച്ചതിന് സൈബര്‍ അറ്റാക്കുകള്‍ നേരിടേണ്ടി വന്നിരുന്നല്ലോ എന്ന ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്. ‘സൈബര്‍ അറ്റാക്കുകള്‍ മുമ്പേ തന്നെ ഞാന്‍ ഗൗനിച്ചിരുന്നില്ല.’
‘ഒരു പോയന്റിലെത്തുമ്പോള്‍ നമ്മള്‍ അതൊന്നും തീരെ ശ്രദ്ധിക്കാതിരിക്കും. ഹോം സിനിമ ഇറങ്ങിയ സമയത്ത് നിന്റെ അഭിനയം കൊള്ളില്ല എന്ന് പറഞ്ഞ് എനിക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായി. ആദ്യം ഞാനതില്‍ വീണു പോയി. ചെറിയ രീതിയില്‍ എന്നെ എവിടെയോ അത് ബാധിക്കുന്നുണ്ടെന്ന് തോന്നി.’
‘ചെറിയ രീതിയില്‍ എന്നെ എവിടെയോ ബാധിക്കുന്നുണഅടെന്ന് തോന്നി. പക്ഷെ പെട്ടെന്നു തന്നെ ഞാനതില്‍ നിന്നും പുറത്ത് കടന്നു. ആ കാലത്ത് സിനിമ കാണുമ്പോള്‍ ഞാന്‍ വരുന്ന സീനുകള്‍ നോക്കില്ലായിരുന്നു. പിന്നെ മനസിലായി അതിലൊന്നും കാര്യമില്ലെന്ന്. അതിനു ശേഷം സൈബര്‍ അറ്റാക്കിനെ കാര്യമായി എടുക്കാറില്ല.’
‘എങ്കിലും സൈബര്‍ അറ്റാക്കില്‍ നിന്നും കരകയറാന്‍ കഴിയാത്ത ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ട്. ഓരോരുത്തരും നേരിടുന്നത് ഓരോരോ പ്രശ്‌നങ്ങള്‍ ആണെന്നും’ ദീപ പറയുന്നുണ്ട്. പ്രതിസന്ധികളില്‍ തനിക്ക് പിന്തുണയുമായി കൂടെ തന്നെ നില്‍ക്കുന്ന കുടുംബത്തെക്കുറിച്ചും ദീപ മനസ് തുറക്കുന്നുണ്ട്.
കുട്ടിക്കാലത്ത് താന്‍ വളരെ ബോള്‍ഡായിരുന്നുവെന്നാണ് ദീപ പറയുന്നത്. എന്നാല്‍ പ്രായം കൂടൂന്തോറും ഇമോഷണലി അറ്റാച്ച്ഡ് ആവുകയായിരുന്നുവെന്നാണ് ദീപ പറയുന്നത്. താന്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് തന്റെ അച്ഛനേയും അമ്മയേയുമാണെന്നാണ് ദീപ പറയുന്നത്.
അവര്‍ അടിപൊളിയാണ്. രണ്ടു പേരും അധ്യാപകരാണെന്നും ദീപ പറയുന്നുണ്ട്. അച്ചാച്ചന്‍ എപ്പോഴും പറയും നെവര്‍ ഗിവ് അപ്പ് ആ വാക്കുകളാണ് തന്റെ കരുത്തെന്നാണ് ദീപ പറയുന്നത്.
അതേസമയം ചില സുഹൃത്തുക്കള്‍ തന്നോട് സിനിമയൊക്കെ വിട്ടു വിദേശത്ത് പോകാനും നാടു വിടാനുമൊക്കെ പറഞ്ഞിരുന്നുവെന്നും ദീപ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഞാന്‍ എന്തിനാണ് അങ്ങനെ ഒളിച്ചോടുന്നതെന്നാണ് ദീപ ചോദിക്കുന്നത്.
തനിക്ക് ഇനിയും അഭിനയിക്കണം. ധാരാളം സിനിമ ചെയ്യണമെന്നാണ് ദീപ പറയുന്നത്. വീട്ടിലിപ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും പക്ഷെ തനിക്ക് തന്റെ സ്വപ്‌നത്തിലൂടെ കുറേക്കാലം കൂടി നടക്കണമെന്നാണെന്നും ദീപ വ്യക്തമാക്കുകയാണ്.
തനിക്ക് കരുത്ത് പകരുന്നതും മുന്നോട്ട് നയിക്കുന്നതും സിനിമ എന്ന സ്വപ്‌നം മാത്രമാണെന്നും ദീപ പറയുന്നുണ്ട്.
കരിക്കിന്റെ വെബ് സീരീസുകളിലൂടെയാണ് ദീപ താരമാകുന്നത്. പിന്നീട് വൈറസ്, മോഹന്‍കുമാര്‍ ഫാന്‍സ്, ഹോം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
ഇപ്പോഴിതാ ഞാന്‍ ഇപ്പോ എന്താ ചെയ്യാ എന്ന സിനിമയില്‍ നായികയായി അഭിനയിക്കുകയാണ് ദീപ തോമസ്. പിന്നാലെ അഷ്‌റഫ് ഹംസ ഒരുക്കുന്ന സുലൈഖാ മന്‍സില്‍ എന്ന ചിത്രത്തിലും ദീപ അഭിനയിക്കുന്നുണ്ട്.