സര്‍ക്കാര്‍ അനുവാദത്തോടെ തൃശൂര്‍ പൂരം നടത്തും; ചടങ്ങുകളുടെ കാര്യത്തില്‍ തീരുമാനം പിന്നീട്

തൃശൂര്‍: സര്‍ക്കാരിന്റെ അനുവാദത്തോടെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. ഏതൊക്കെ ചടങ്ങുകള്‍ വേണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും. കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പൂരം നടത്തിപ്പിനെ സംബന്ധിച്ച ധാരണയായത്.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു കോര്‍ കമ്മിറ്റി നേരത്തെ രൂപീകരിച്ചികരുന്നു. ഈ കോര്‍ കമ്മിറ്റിയുടെ അഭിപ്രായം സര്‍ക്കാരിനെ അറിയിക്കും. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെണ്ടുക്കേണ്ടതെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്.

15 ആനകള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പാറമേക്കാവ്. പൂരം എക്സിബിഷന്‍ അടക്കമുളള കാര്യങ്ങളില്‍ പാറമേക്കാവ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.