എന്റെ കുറവുകളെ പ്രണയിച്ചവള്‍, എന്റെ സന്തോഷവും ദുഃഖവും അവളുടേതാണെന്ന് പറഞ്ഞു ചേര്‍ത്ത് പിടിച്ചവള്‍; വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായി പ്രണവിന്റെ കുറിപ്പ്

ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് സോഷ്യല്‍ മീഡിയ ആഘോഷമാക്കി വിവാഹിതരായ പ്രണവ്-ഷഹാന ദമ്പതികള്‍. ബന്ധുക്കളുടെ എതിര്‍പ്പുകളെയെല്ലാം അവഗണിച്ചാണ് അപകടത്തില്‍ ശരീരം തളര്‍ന്ന പ്രണവിന്റെ ജീവിതത്തിലേക്ക് ഷഹാന എന്ന പെണ്‍കുട്ടി കടന്നുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ്.

തങ്ങളുടെ വിശേഷങ്ങളൊക്കെ പ്രണവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഒന്നാം വിവാഹവാര്‍ഷികത്തില്‍ പ്രിയതമയെക്കുറിച്ച് യുവാവ് എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ആഘോഷചിത്രങ്ങളും പ്രണവ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ടവള്‍
ഇന്നേക്ക് അവള്‍ എന്നോടൊപ്പം കൂടിയിട്ട് ഒരു വര്‍ഷം. ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവള്‍. ഈ ജന്മത്തില്‍ എനിക്കൊരു വിവാഹ ജീവിതം എന്നത് വെറും സ്വപ്നം മാത്രമായിരുന്നു. പക്ഷെ ദൈവം തീരുമാനിച്ചത് മറ്റൊന്നായിരുന്നു. ഒരു മാലാഖയെപോലെ ദൈവം അവളെ എന്റെ ജീവിതത്തിലേക്ക് അയച്ചു.

ജാതിയും മതവും നോക്കാതെ ദൈവം ഞങ്ങളെ ഒന്നായ് ചേര്‍ത്തു വച്ചു. എന്റെ കുറവുകളെ പ്രണയിച്ചവള്‍, എന്റെ സന്തോഷവും ദുഃഖവും അവളുടേതാണെന്നുകൂടി പറഞ്ഞു എന്നെ ചേര്‍ത്ത് പിടിച്ചവള്‍. എന്നെ പൊന്നുപോലെ നോക്കുന്നവള്‍. സ്നേഹം എന്തെന്ന്
മറ്റുള്ളവരെ മനസിലാക്കി കൊടുത്തവള്‍. എന്റെ പ്രിയപ്പെട്ടവള്‍ , എന്റെ ഷഹാന….

HAPPY WEDDING ANNIVERSARY
DEAR
എല്ലാവരുടെയും സ്നേഹവും, പ്രാര്‍ത്ഥനയും, അനുഗ്രഹവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
ഏവര്‍ക്കും ഒരുപാട് നന്ദിയോടെ നിങ്ങളുടെ സ്വന്തം,
പ്രണവ് ഷഹാന