24.6 C
Kottayam
Friday, June 5, 2026

കളക്ടറേറ്റില്‍ തന്റെ കുതിരയെ കെട്ടാന്‍ അനുവാദം നല്‍കണം; കളക്ടറോടുള്ള ജീവനക്കാരന്റെ അപേക്ഷ വൈറലാകുന്നു

Must read

മുംബൈ: നടുവേദനയെ തുടര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്യാന്‍ കഴിയാതെ വന്നപ്പോഴാണ് കളക്ടറേറ്റ് ജീവനക്കാരനായ സതീഷ് ദേശമുഖ് ഒരു കുതിരയെ വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ജോലിയ്ക്ക് പോകുമ്പോള്‍ കുതിരയെ എവിടെ കെട്ടിയിടുമെന്ന കാര്യം ആശയക്കുഴപ്പത്തിലാക്കിയതോടെ കളക്ടര്‍ക്ക് അപേക്ഷ നല്‍കാനും തീരുമാനിച്ചു. ഈ വേറിട്ട അപേക്ഷയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

മഹാരാഷ്ട്ര കളക്ടറേറ്റിലെ തൊഴിലുറപ്പ് പദ്ധതി വകുപ്പില്‍ അസിസ്റ്റന്റ് ഓഡിറ്ററായ സതീഷ് ദേശ്മുഖാണ് ഇത്തരത്തിലൊരു പ്രതിസന്ധി നേരിട്ടത്. കുതിരയെ വാങ്ങാന്‍ തീരുമാനിച്ചതോടെ സതീഷ് കളക്ടര്‍ക്ക് അപേക്ഷ നല്‍കുകയായിരുന്നു. നന്ദേഡ് ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ നല്‍കിയത്.

നടുവേദന കാരണം തനിക്ക് ബൈക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് താനൊരു കുതിരയെ വാങ്ങാന്‍ തീരുമാനിച്ചു. ഓഫീസിലേയ്ക്ക് വരുന്നത് കുതിരയിലായതിനാല്‍ അതിനെ കെട്ടിയിടാന്‍ കളക്ടറേറ്റില്‍ സ്ഥലം തരണമെന്നായിരുന്നു സതീഷിന്റെ അപേക്ഷ.

അപേക്ഷ ലഭിച്ചതോടെ നടപടി എടുക്കാന്‍ കളക്ടര്‍ ഡോക്ടറെ സമീപിക്കുകായിരുന്നു. എന്നാല്‍ സതീഷിന് കുതിരയില്‍ യാത്ര ചെയ്താല്‍ നടുവേദന വര്‍ദ്ധിക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇതോടെ അനുമതി ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമായെങ്കിലും അപേക്ഷ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week