ദുൽഖർ സൽമാന് സംഭവിച്ച വമ്പൻ അബദ്ധം! അപകടം പറ്റാതെ രക്ഷപ്പെട്ടതിൽ പ്രതികരണവുമായി പോലീസ് ഉദ്യോഗസ്ഥൻ
കൊച്ചി:ദുല്‍ഖറിന്റെ കാര്‍ ട്രാഫിക് നിയമം ലംഘിച്ചെത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . ദുല്‍ഖറിന്റെ നീല പോര്‍ഷെ പാനമേറ കാറാണ് ട്രാഫിക് നിയമം ലംഘിച്ച് എത്തിയത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രയില്‍ ആലപ്പുഴ ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്താണ് ദുല്‍ഖറിന്റെ വാഹനം ട്രാഫിക് നിയമം ലംഘിച്ച് എത്തിയത്. വണ്‍വേ മാറി, തെറ്റായ ട്രാക്കിലൂടെ എത്തിയ കാര്‍ ട്രാഫിക് ഐലന്‍ഡിന് മുന്നില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് വീഡിയോയില്‍ കാണുന്നത്.
ട്രാഫിക് സിഗ്‌നല്‍ തെളിയുമ്പോൾ കാര്‍ മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അവിടേക്ക് എത്തുന്നതും, തെറ്റായ ദിശയില്‍ കയറി വന്ന കാര്‍ പിന്നിലേക്ക് എടുക്കാന്‍ നിര്‍ദേശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇപ്പോൾ ഇതാ സംഭവത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരത്തെ ശരിയായ വഴിയിലൂടെ തിരിച്ചുവിട്ട ട്രാഫിക് ഉദ്യോഗസ്ഥനായ ഹോം ഗാര്‍ഡ് ബിജി.
ദുല്‍ഖറിന് ഉണ്ടായ സംഭവം ആര്‍ക്കും ഉണ്ടാവാകുന്നതാണ്. അദ്ദേഹത്തിന് ഒരു തെറ്റ് പറ്റി. എന്നാല്‍ കാര്യം മനസിലായപ്പോള്‍ ശരിയായ വഴിയിലൂടെ അപകടം സംഭവിക്കാതെ പെട്ടന്ന് തന്നെ പോവുകയാണ് ഉണ്ടായതെന്ന് ബിജി ഒരു ചാനലിനോട് പ്രതികരിച്ചു. ഡിവൈഡറിന്റെയും ബൈപ്പാസിന്റെയും നിര്‍മ്മിതി കാരണം എല്ലാവര്‍ക്കും സംഭവിക്കുന്ന ആശങ്കയാണ് ദുല്‍ഖറിനും സംഭവിച്ചത്. വാഹനം തടഞ്ഞപ്പോള്‍ ഉടനെ തന്നെ കാര്യം മനസിലാക്കി ദുല്‍ഖര്‍ വണ്ടി റിവേഴ്സ് എടുത്ത് ശരിയായ ഭാഗത്തു കൂടി പോവുകയാണ് ഉണ്ടായത്. അതില്‍ അദ്ദേഹത്തെ വളരെ അധികം അഭിനന്ദിക്കുന്നതായും ട്രാഫിക് സിഗ്നല്‍ മാനിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഡ്രൈവിംഗ് എല്ലാവര്‍ക്കും ഒരു പാഠമാവട്ടെ എന്നും ബിജി പറയുന്നു.
ദുല്‍ഖര്‍ ആണെന്ന് ആദ്യം മനസിലായില്ല. പിന്നെ വണ്ടി തിരിച്ച് ശരിക്കുള്ള വഴിയിലൂടെ പോയപ്പോഴാണ് അദ്ദേഹത്തിന്റെ മുഖം കാണാന്‍ പറ്റിയത്. ഇന്നലെ മുതല്‍ കുറേ പേര്‍ തന്നെ വിളിച്ചിരുന്നു. ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. പിന്നെ ദുല്‍ഖര്‍ നൂറ് ശതമാനം ട്രാഫിക് നിയമങ്ങള്‍ പാലിച്ചതിന് അദ്ദേഹത്തോട് നന്ദി അറിയിക്കുന്നതായും ബിജി പറഞ്ഞു.
മുഹമ്മദ് ജസീല്‍ എന്ന ഇന്‍സ്റ്റാഗ്രാം ഐഡിയില്‍ നിന്നാണ് TN.6.W.369 എന്ന നമ്പര്‍ പ്ലേറ്റുള്ള താരത്തിന്റെ ചെന്നൈ രജിസ്‌ട്രേഷനുള്ള വാഹനത്തിന്റെ വീഡിയോ എത്തിയിരിക്കുന്നത്.വീഡിയോ ചിത്രീകരിച്ച യുവാക്കള്‍ കാറിന്റെ പിന്നാലെ വെച്ചുപിടിക്കുന്നുണ്ട്. ഒരു തവണ പോര്‍ഷെ കാറിനെ ഓവര്‍ടേക്ക് ചെയ്‌തെങ്കിലും, പിന്നീട് കാര്‍ കുതിച്ചു പായുന്നതാണ് വീഡിയോയിലുള്ളത്.
ഏകദേശം രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ലക്ഷുറി വാഹനമാണ് താരത്തിന്റെ പോര്‍ഷ പാനമേറ. 2017ല്‍ ആണ് ദുല്‍ഖര്‍ സ്വന്തമാക്കിയ വാഹനമാണ് പോര്‍ഷ പാനമേറ. കുറുപ്പ്, ഹേയ് സിനാമിക എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി റിലീസിന് ഒരുങ്ങുന്നത്.