24.2 C
Kottayam
Saturday, June 6, 2026

അംബേദ്ക്കര്‍ തത്വങ്ങള്‍ നശിപ്പിക്കാന്‍ നോക്കുന്നവര്‍ ജയ് ഭീമിന് പുരസ്കാരം നല്‍കുമോ: പ്രകാശ് രാജ്

Must read

ചെന്നൈ: അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങളും ഉണ്ടായിരുന്നു. തമിഴില്‍ നിന്നടക്കം മികച്ച ചിത്രങ്ങളെ ജൂറി തഴഞ്ഞുവെന്നാണ് ഉയര്‍ന്ന ആക്ഷേപം. അവാര്‍ഡ് പ്രഖ്യാപനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത രോഷത്തിലാണ് തമിഴ് സിനിമ ആരാധകര്‍.

2021 ല്‍ തമിഴില്‍ നിന്നും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ മികച്ച ചിത്രങ്ങള്‍ ഉണ്ടായിട്ടും അവ പരിഗണിക്കാത്തതാണ് സോഷ്യല്‍‌ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പ്രധാനമായും ജയ് ഭീം, കര്‍ണ്ണന്‍ ചിത്രങ്ങളെ പൂര്‍ണ്ണമായും ജ്യൂറി തള്ളിയെന്നാണ് പ്രധാനമായും ആരോപണം. 

ഇപ്പോഴിതാ നടന്‍ പ്രകാശ് രാജ് ജയ് ഭീം എന്ന ചിത്രത്തിന് പുരസ്കാരം നല്‍കാത്തതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നു. ഗാന്ധിയെ കൊന്നവര്‍ക്ക് ഭരണഘടനയുണ്ടാക്കിയ അംബേദ്ക്കറും അത് പോലെയാണ്. അതിനാല്‍ അംബേദ്ക്കര്‍ തത്വങ്ങള്‍ നശിപ്പിക്കാന്‍ നോക്കുന്നവര്‍ ജയ് ഭീം എന്ന ചിത്രത്തിന് പുരസ്കാരം നല്‍കുമോ? എന്നാണ് പ്രകാശ് രാജ് എക്സ് പോസ്റ്റിലൂടെ പറയുന്നത്. ജയ് ഭീം സിനിമയുടെയും ഒപ്പം ജയ് ഭീം എന്ന മറാത്തി കവിതയുടെ പരിഭാഷയും ഈ എക്സ് പോസ്റ്റിനൊപ്പം പ്രകാശ് രാജ് പങ്കുവച്ചിട്ടുണ്ട്. 

വ്യാഴാഴ്ച അവാര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ‘ദ കശ്‍മീര്‍ ഫയല്‍സി’നായിരുന്നു. ‘ദ കശ്‍മീര്‍ ഫയല്‍സി’ന് ദേശീയ അവാര്‍ഡ് നല്‍കിയത് അത്ഭുതപ്പെടുത്തിയെന്ന് തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറയുന്നു. തരംതാണ രാഷ്‍ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുത്. സിനിമാ- സാഹിത്യ പുരസ്‍കാരങ്ങളില്‍ രാഷ്‍ട്രീയ ചായ്‍വ് ഇല്ലാത്തതാണ് നല്ലതെന്നും എം കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

- Advertisement -

അതേ സമയം ദേശീയ അവാര്‍‌ഡില്‍‌ നിന്നും  ജയ് ഭീം, സർപ്പട്ട പരമ്പരൈ , കര്‍ണ്ണന്‍ എന്നിവ ഒഴിവാക്കപ്പെട്ടതാണ് തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നത്. ലിജോ മോളുടെ അഭിനയത്തിന് അവര്‍‌ക്ക് ദേശീയ അവാര്‍ഡിന് അര്‍ഹതയുണ്ടെന്നാണ് പൊതുവില്‍ ഉയരുന്ന വാദം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week