EntertainmentKeralaNews

‘അപ്പോള്‍ എന്ത് തോന്നുന്നുവോ അങ്ങനെ ചെയ്യും. അല്ലാതെ പ്ലാന്‍ ചെയ്ത് ഒന്നും ചെയ്യാറില്ല. മേക്കോവറുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മഞ്ജു വാര്യര്‍

കൊച്ചി:മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് മഞ്ജു നടത്തിയത്. ആ തിരിച്ചുവരവില്‍ അഭിനയത്തിലും, മേക്കോവറിലും മഞ്ജു ഞെട്ടിച്ചു. മഞ്ജു ഓരോ വര്‍ഷം കഴിയുന്തോറും പ്രായത്തിന്റെ കാര്യത്തില്‍ പിറകിലോട്ടാണ് സഞ്ചരിക്കുന്നത്. സിനിമയുടെ പ്രമോഷനുകള്‍ക്ക് വരുമ്പോള്‍ ഒരു ലുക്കാണെങ്കില്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടക്കാനെത്തുമ്പോള്‍ മറ്റ് എന്തെങ്കിലും പുതുമ രൂപത്തില്‍ കൊണ്ടുവന്നിരിക്കും.

താരങ്ങളുടെ മേക്കവറുകള്‍ വൈറലാകാറുണ്ടെങ്കില്‍ അത് നടിമാര്‍ക്കിടയിലേകക്ക് വരുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് മഞ്ജുവിന്റെ മേക്കോവറുകളാണ്. തൊണ്ണൂറുകളില്‍ മലയാളി കണ്ട മഞ്ജു വാര്യരല്ല ഇപ്പോള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ മഞ്ജുവിലെ മാറ്റങ്ങള്‍ മലയാളിക്ക് എന്നും അത്ഭുതമാണ്.

നടിയുടെ രണ്ടാം വരവ് ഇന്നും സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയാണ്. ആദ്യം കണ്ട മഞ്ജുവേയല്ല, ഇപ്പോള്‍. ആകെ മൊത്തം അടിമുടി മാറ്റം. വാസ്തവത്തില്‍ മേക്കോവറാണ് ‘പുതിയ മഞ്ജുവിന്റെ’ ഹൈലൈറ്റ്. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം ലളിതം സുന്ദര്തതിന്റെ പ്രൊമോഷന് എത്തിയപ്പോഴും പതിവുപോലെ മഞ്ജുവിന്റെ ഗെറ്റപ്പാണ് ഇത്തവണയും പ്രധാന സംസാരവിഷയം. ഈ അവസരത്തില്‍ ‘വൈറല്‍ ലുക്കുകള്‍ക്ക്’ പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍. ഒപ്പം, എപ്പോഴും സന്തോഷവതിയായി ഇരിക്കുന്നതിന്റെ പിന്നിലെ രഹസ്യവും താരം പങ്കുവെയ്ക്കുന്നുണ്ട്.

‘അപ്പോള്‍ എന്ത് തോന്നുന്നുവോ അങ്ങനെ ചെയ്യും. അല്ലാതെ പ്ലാന്‍ ചെയ്ത് ഒന്നും ചെയ്യാറില്ല. അന്നത്തെ മൂഡ് അനുസരിച്ച് ഓരോന്ന് ചെയ്യും. ഇപ്പോള്‍ എല്ലാവരും അങ്ങനെയാണ്. നമുക്ക് ഇഷ്ടമുളള ആളുകളോട് ചേര്‍ന്ന് ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു പ്രത്യേക എനര്‍ജിയുണ്ടാവും’. ‘പേര് പോലെ തന്നെ ലളിതവും സുന്ദരവുമാണ് സിനിമ. വളരെ ചെറുതും സന്തോഷവുമുള്ള ചിത്രമാണ്. വളരെ ബോള്‍ഡ് ആയ, താന്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടന്ന് ശീലമുള്ള ഒരു ബിസിനസ് വുമണിനെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്’എന്നും പുതിയ സിനിമയെ കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു.

സിനിമയില്‍ ബിജു മേനോന്റെ കഥാപാത്രവുമായുള്ള ബന്ധം സസ്പെന്‍സാണെന്ന് താരം സൂചിപ്പിക്കുന്നു. രണ്ട് മക്കളുടെ അമ്മയായിട്ടാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ വേഷമിടുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ബിജു മേനോനൊടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് മഞ്ജു വാര്യര്‍ മനസുതുറക്കുന്നുണ്ട്. ശേഷമാണ് ഒന്നിച്ചഭിനയിക്കുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല. ഇന്നലെ പിരിഞ്ഞ് ഇന്ന് കണ്ടുമുട്ടിയ ഫീല്‍ ആയിരുന്നു. അത്രയ്ക്ക് കംഫര്‍ട്ടബിള്‍ ആയിരുന്നു. ചേട്ടനെപോലെയാണ് ബിജു മേനോന്‍. അവര്‍ രണ്ടും രണ്ടായിരുന്നില്ല. രണ്ട് പേരും തനിക്ക് ഒരുപോലെയാണ്. അതിന്റെ സ്വാതന്ത്ര്യം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരുന്നു’. ഇതേസമയം, സെറ്റില്‍ ചേട്ടന്‍-അനിയത്തി ബന്ധം അല്ലായിരുന്നു എന്നും മഞ്ജു വാര്യര്‍ സൂചിപ്പിക്കുന്നുണ്ട്.

മഞ്ജു വാര്യരും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് ലളിതം സുന്ദരം. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് എത്തുന്നത്. മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ക്കൊപ്പം സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശന്‍, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മഞ്ജുവാര്യരുടെ നിര്‍മ്മാണ കമ്പനിയും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹോട്ട്സ്റ്റാറിലാണ് സിനിമ എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker