കോട്ടയം: സ്‌കൂളിൽ മോഷണം തടയാനായി വെച്ച സിസിടിവി ക്യാമറകള്‍ മോഷ്ടിച്ച് കള്ളൻ. കോട്ടയം ജില്ലയിലെ പുത്തന്‍പുറത്താണ് സംഭവം. ബ്ലോസം വാലി സ്‌കൂള്‍ ഓഫ് ഏയ്ഞ്ചല്‍സില്‍ നിന്നാണ് കള്ളൻ സിസിടിവി മോഷ്ടിച്ചത്. കഴിഞ്ഞ മാസം ഇവിടെ മോഷണ ശ്രമം ഉണ്ടായതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിനായി ക്യാമറ സ്ഥാപിച്ചത്.
നാല് ക്യാമറകളാണ് സ്‌കൂള്‍ അധികൃതര്‍ സ്ഥാപിച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണം മുകളിലേക്ക് തിരിച്ച് വയ്ക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. അതേസമയം മുഖംമൂടി ധരിച്ചെത്തിയ ചെറുപ്പക്കാരനായ യുവാവിന്റെ ദൃശ്യം പുറത്തെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന മോഷണത്തിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News