ഐ.എഫ്.എഫ്. കെ ചലച്ചിത്ര സമീക്ഷ വരിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നവംബര്‍ 20 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം:2019 ഡിസംബര്‍ 6 മുതല്‍ 13 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 24 ാമത് ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കുന്നതിനായി അക്കാദമി മുഖമാസികയായ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നവംബര്‍ 20 മുതല്‍ 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ഇതില്‍ 1000 പാസുകള്‍ നിലവില്‍ വരിക്കാരായവര്‍ക്കും 1000 പാസുകള്‍ ഇനി വരിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്. ചലച്ചിത്രപഠനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള മാസികയുടെ ഒരുവര്‍ഷത്തേക്കുള്ള വരിസംഖ്യ 500/- രൂപയാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നവംബര്‍ 20 മുതല്‍ 25 വരെ 1000/- രൂപ ഡെലിഗേറ്റ് ഫീ അടച്ച് രജിസ്റ്റര്‍ ചെയ്യാം. ചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഡ്യൂട്ടി പാസുകള്‍ ഡിസംബര്‍ ആദ്യവാരം ടാഗോര്‍ തിയേറ്ററില്‍ നിന്നും ലഭ്യമാക്കുന്നതാണ്. ഓണ്‍ലൈന്‍, എഫ്.എം റേഡിയോ എന്നീ മാധ്യമങ്ങള്‍ സ്ഥാപനമേധാവിയുടെയോ എഡിറ്ററുടെയോ സാക്ഷ്യപത്രം സഹിതം ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹെല്‍പ്പ് ഡെസ്കില്‍ അപേക്ഷ നല്‍കേണ്ടതാണ്.