മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ മോഷണക്കേസില്‍ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതി അറസ്റ്റില്‍. പൂവത്തിക്കല്‍ മുല്ലഞ്ചേരി മനാഫ് (29) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട് കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാടുകടത്തപ്പെട്ട പൂവ്വത്തിക്കല്‍ സ്വദേശി അബ്ദുല്‍ അസീസ് എന്ന അറബി അസീസിന്റെ കൂട്ടാളിയാണ് മനാഫെന്നും അറബി അസീസിന്റെ മാതാവിന്റെ മാലയാണ് മനാഫ് പൊട്ടിച്ചോടിയതെന്നും അരീക്കോട് ഇന്‍സ്പക്ടര്‍ ലൈജുമോന്‍ പറഞ്ഞു.
പൊലീസ് ഇന്‍സ്പക്ടര്‍ സി വി ലൈജുമോന്‍, സബ്ബ് ഇന്‍സ്പക്ടര്‍മാരായ അഹ്‌മദ്, മുഹമ്മദ് ബഷീര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാര്‍മാരായ സലീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News