23.5 C
Kottayam
Sunday, August 25, 2024

രക്തം വേണോ? പോലീസിനെ ബന്ധപ്പെടാം, ‘പോൽ ബ്ളഡ്’; വിശദാംശങ്ങള്‍ എങ്ങനെ

Must read

തിരുവനന്തപുരം:രക്തദാനത്തിനും രക്തം സ്വീകരിക്കുന്നതിനും കേരള പൊലീസ് ആരംഭിച്ച സംരംഭമാണ് ‘പോൽ ബ്ളഡ്’. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പൊലീസിന്റെ പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനം ഇനി പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താം. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചുനൽകാനായി ആരംഭിച്ച കേരള പൊലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പൊലീസിന്റെ പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം.

കേരള പൊലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടെയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം.

രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നു നിങ്ങളെ ബന്ധപ്പെടും.

രക്തം അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കാൻ മാത്രമുള്ളതല്ല, രക്തദാനത്തിനും നാം തയ്യാറാകണം. ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഇരുപതിനായിരം യൂണിറ്റോളം രക്തം ആവശ്യക്കാർക്ക് എത്തിച്ചുനൽകാൻ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്.രക്തദാനത്തിന് നിങ്ങളും തയ്യാറായാൽ മാത്രമേ ഞങ്ങൾക്ക് ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂവെന്ന് ഓർമ്മപ്പെടുത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടന്‍ സിദ്ദിഖ് ബലാത്സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

എറണാകുളം: നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്. തന്നെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന് രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട്...

ഹേമാ കമ്മിറ്റിയ്ക്ക് മുമ്പാകെ പൊട്ടിക്കരഞ്ഞ് നടൻ;ക്രൂരമായ പ്രവൃത്തി ചെയ്തവര്‍ രക്ഷപെട്ടു കൂടായെന്ന്‌ ടൊവിനോ

കൊച്ചി: മലയാള സിനിമാരംഗത്തെ സ്ത്രീകൾക്കു സുരക്ഷിതമായി ജോലി ചെയ്യാൻ സാഹചര്യം ഒരുക്കുന്ന ചലച്ചിത്രപ്രവർത്തകരെക്കുറിച്ചും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ട്. കമ്മിറ്റി മുൻപാകെ മൊഴി നൽകിയ ഒന്നിലേറെപ്പേർ ഇത്തരത്തിൽ മാതൃകാപരമായ സാഹചര്യം സെറ്റുകളിൽ...

‘ഓഡിഷന് നടി വന്നിരുന്നു, മോശമായി പെരുമാറിയിട്ടില്ല‘; ആരോപണം നിഷേധിച്ച് രഞ്ജിത്ത്

മോശമായി പെരുമാറിയെന്ന ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകന്‍ രഞ്ജിത്ത്. നടിയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്നും പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ ടെസ്റ്റിന് നടി വന്നിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. ഒരു...

ജർമനിയിൽ നിരവധിപേരെ കുത്തിവീഴ്ത്തി അക്രമി; മൂന്ന് മരണം, നാല് പേർക്ക് ഗുരുതര പരിക്ക്‌

ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ സോലിങ്കന്‍ നഗരത്തിലുണ്ടായ കത്തി ആക്രമണത്തില്‍ മൂന്ന് മരണം. നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. സോലിങ്കന്‍ നഗരം സ്ഥാപിച്ചതിന്റെ 650-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടിക്കിടെ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി...

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ വിശാഖപട്ടണത്ത് ‌നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി പെൺകുട്ടിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ 37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയിരിക്കുന്നത്. ട്രെയിനിനുള്ളിലെ...

Popular this week