ഹേമാ കമ്മിറ്റിയ്ക്ക് മുമ്പാകെ പൊട്ടിക്കരഞ്ഞ് നടൻ;ക്രൂരമായ പ്രവൃത്തി ചെയ്തവര്‍ രക്ഷപെട്ടു കൂടായെന്ന് ടൊവിനോ
കൊച്ചി: മലയാള സിനിമാരംഗത്തെ സ്ത്രീകൾക്കു സുരക്ഷിതമായി ജോലി ചെയ്യാൻ സാഹചര്യം ഒരുക്കുന്ന ചലച്ചിത്രപ്രവർത്തകരെക്കുറിച്ചും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ട്. കമ്മിറ്റി മുൻപാകെ മൊഴി നൽകിയ ഒന്നിലേറെപ്പേർ ഇത്തരത്തിൽ മാതൃകാപരമായ സാഹചര്യം സെറ്റുകളിൽ ഒരുക്കുന്ന സംവിധായകന്റെയും സിനിമറ്റോഗ്രഫറുടെയും പേരു പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ചലച്ചിത്രരംഗത്തിന് അഭിമാനകരമായ ഇത്തരം വിവരങ്ങളും പുറത്തുവന്നിട്ടില്ല.
ഇവരെക്കാൾ സമൂഹം ബഹുമാനിക്കുന്ന വ്യക്തികളെക്കുറിച്ച് ഹേമ കമ്മിറ്റിക്കു ഗുരുതരസ്വഭാവമുള്ള മൊഴികളാണു ലഭിച്ചിരിക്കുന്നത്. മൊഴി നൽകാനെത്തിയ നടൻമാരിലൊരാൾ കമ്മിറ്റിയുടെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ജസ്റ്റിസ് ഹേമാ കമ്മിറ്റിക്ക് മൊഴി കൊടുത്തിരുന്നുവെന്ന് നടന്‍ ടൊവിനോ തോമസ് വ്യക്തമാക്കിയിരുന്നു മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നു. എങ്കിലും പ്രേക്ഷകര്‍ സിനിമാ മേഖലയെ മുഴുവനായും തിന്മകളുടെ കേന്ദ്രമായി കാണില്ല എന്ന പ്രതീക്ഷയുണ്ട് എന്നാണ് ടൊവിനോ പറയുന്നത്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ സംസാരിച്ചത്. ഞാന്‍ കമ്മിറ്റിയോട് സംസാരിച്ചിട്ടുണ്ട്. മലയാള സിനിമാ മേഖലയെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണിത്. അതുകൊണ്ടാണ് മലയാള സിനിമ ലോകത്ത് നടക്കുന്ന കാര്യങ്ങളെ പറ്റി മാത്രം നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.
ഇത്തരമൊരു കമ്മിറ്റി സിനിമയല്ലാതെ മറ്റേതെങ്കിലും മേഖലയെ അടിസ്ഥാനമാക്കി പഠനം നടത്തുകയാണെങ്കിലും ഇതുപോലുള്ള സംഭവങ്ങള്‍ എല്ലായിടത്തും നടക്കുന്നതാണെന്ന് മനസിലാകും. ജനങ്ങള്‍ ഇത് മലയാള സിനിമാ മേഖലയില്‍ മാത്രം നടക്കുന്നതാണെന്ന് പറയുകയാണെങ്കില്‍ അത് വളരെ വിഷമമുണ്ടാക്കുന്നതാണ്.കാരണം താനും മലയാള സിനിമയുടെ ഒരു ഭാഗമാണ്. പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ഇത്തരമൊരു ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കണം. അവര്‍ രക്ഷപെട്ടു കൂടാ. അതാണ് ചെയ്യേണ്ട അടിസ്ഥാന കാര്യം.
ശിക്ഷിക്കപ്പെടുക മാത്രമല്ല, ഇത് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. ജോലിസ്ഥലം സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കാന്‍ അത്തരമൊരു അവബോധവും അറിവും ഉണ്ടായിരിക്കണം എന്നാണ് ടൊവിനോ പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് മുദ്രവച്ച കവറിൽ കൈമാറണമെന്ന ഹൈക്കോടതി നിർദേശം സ്വാഗതാർഹമാണെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 2022 മുതൽ തൊഴിലിടങ്ങളിൽ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയിലേറെ പ്രതിഫലം വാങ്ങുന്ന നടീനടൻമാരുമായി കരാറിലേർപ്പെടുന്നുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി.രാഗേഷ് എന്നിവർ പറഞ്ഞു.