വിവാദത്തിനിടെ ചെറുചിരിയോടെ സിദ്ദിഖ്; അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകന്‍
കൊച്ചി:ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം വലിയ വിവാദങ്ങളും പൊട്ടിത്തെറികളുമാണുണ്ടായത്. പല നടിമാരും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് രംഗത്തുവന്നു. അതിനിടയില്‍ സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി നടി രേവതി സമ്പത്തും എത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ നടന്‍ സിദ്ദിഖ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം ശ്രദ്ധേയമാകുന്നു. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലെ കൂളിങ് ഗ്ലാസ് ധരിച്ചുള്ള ലുക്ക് ആണ് സിദ്ദിഖ് ചിരിക്കുന്ന സ്‌മൈലിക്കൊപ്പം ഫെയ്‌സ്ബുക്കില്‍ പങ്കു വച്ചത്.
ചിത്രത്തിനു താഴെ സിദ്ദീഖിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. ഇതാണ് നിങ്ങളെ അണ്‍ഫോളോ ചെയ്യുന്നതിനുള്ള ഉചിതമായ സമയമെന്നാണ് ഒരു ആരാധകന്‍ പോസ്റ്റിന് താഴെ കുറിച്ചത്. ‘അമ്മ’ വാര്‍ത്താ സമ്മേളനത്തിനുശേഷം ചാനലുകളിലും മറ്റും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവാദങ്ങളും തനിക്കെതിരെ വരെ നിറയുന്ന സാഹചര്യത്തിലാണ് തന്നെ ഇതൊന്നും ബാധിക്കുന്നില്ലെന്ന തരത്തിലുള്ള പോസ്റ്റുമായി സിദ്ദീഖ് എത്തിയത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി കടുത്ത വിമര്‍ശനമാണ് ‘അമ്മ’ സംഘടനയ്‌ക്കെതിരെ ഉയരുന്നത്. ‘അമ്മ’ നടത്തിയ വാര്‍ത്താസമ്മോളനത്തില്‍ ഭാരവാഹികള്‍ തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചെങ്കിലും നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് വിമര്‍ശനമുയരുന്നത്.