കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരത്ത് പുഴയിൽ വീണ് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി.പച്ചാപ്പിളളി സുരേഷിൻ്റെ മകൻ സുജിത്, പന വളപ്പിൽ വേലായുധൻ മകൻ അതുൽ കൃഷ്ണ എന്നിവരാണ് മരിച്ചത്.
ശ്രീനാരായണപുരം പുവ്വത്തുംകടവ് പാലത്തിന് സമീപം പുഴയിൽ ഇന്ന് വൈകീട് 5 മണിയോടെയാണ് അപകടം നടന്നത്. ഫുട്ബാൾ കളിക്കുന്നതിനിടയിൽ ബോള്‍ പുഴയിൽ വീണത് എടുക്കാനിറങ്ങിയ കുട്ടി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് മറ്റൊരാൾ രക്ഷിക്കാനിറങ്ങുകയായിരുന്നു.
തുടർന്ന് രണ്ട് പേരേയും ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു.കളിക്കാനുണ്ടായിരുന്ന മറ്റു കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിലും, ഫയർഫോഴ്സിലും വിവരമറിയിച്ചതിനെ തുടർന്ന് ഇവരെത്തി തിരച്ചിൽ നടത്തുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News