‘ആ രംഗം ബ്രാ ധരിച്ച് അഭിനയിക്കണം’; പറ്റില്ലെന്നു മാധുരി, എന്നാൽ സ്ഥലം വിട്ടോളാൻ പറഞ്ഞ് സംവിധായകൻ
മുംബൈ:കരിയറിന്റെ തുടക്കകാലത്ത് ഗംഭീര സിനിമകൾ ചെയ്തു വരികയായിരുന്ന മാധുരിയോട് ടിന്നു എന്ന സംവിധായകൻ ആവശ്യപ്പെട്ടത് തന്റെ ചിത്രത്തിൽ ബ്രാ ധരിച്ച് അഭിനയിക്കാനാണ്. സിനിമയുടെ കഥ കേട്ടപ്പോൾ സമ്മതിച്ചെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു മാധുരി. ‘റേഡിയോ നഷ’യ്ക്കു നൽകിയ അഭിമുഖത്തിൽ സംവിധായകനും അഭിനേതാവുമായ ടിന്നു ആനന്ദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അമിതാഭ് ബച്ചനും മാധുരിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കാൻ പോകുന്നുവെന്ന പ്രത്യേകതയും ആ ചിത്രത്തിനുണ്ടായിരുന്നു. ആ സമയത്ത് തെഹസാബ്, രാം ലഖൻ തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ ബോളിവുഡിൽ നിറഞ്ഞു നിൽക്കുകയായിരുന്നു മാധുരി. എന്നാൽ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ മാധുരിയുമായി തർക്കമുണ്ടായെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ.
വസ്ത്രത്തെ ചൊല്ലിയാണ് സംസാരമുണ്ടായത്. ബ്രാ ധരിച്ച് അഭിനയിക്കണമെന്നാണ് സംവിധായകൻ മാധുരിയോട് പറഞ്ഞിരുന്നത്. എന്നാൽ സമയമായിട്ടും സെറ്റിലേക്കു വരാത്തതുകൊണ്ട് അന്വേഷിച്ചപ്പോഴാണ് അങ്ങനെ അഭിനയിക്കാൻ കംഫർട്ടബിൾ അല്ലെന്നു പറയുന്നത്.
കെട്ടിയിട്ടിരിക്കുന്ന അമിതാഭ് ബച്ചനെ രക്ഷിക്കാൻ വേണ്ടി വില്ലന്മാർക്കു മുന്നിൽ എത്തുന്ന നായികയുടെ രംഗമാണ്. നായകനെ രക്ഷിക്കാൻ സ്വയം ബലിയാടാവാൻ തയാറാവുന്ന രംഗമാണ്. അപ്പോഴാണ് ബ്ലൗസ് അഴിക്കേണ്ടത്. അത് ഒഴിവാക്കാനാവുന്ന സീൻ ആയിരുന്നില്ല. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നതാണ്.
എന്നാൽ അപ്പോഴൊന്നും എതിർത്തു പറയാതിരുന്ന മാധുരി ഷൂട്ടിങ് തുടങ്ങിയ ശേഷം മുടക്കം പറഞ്ഞത് ശരിയായില്ലെന്നാണ് ടിന്നു പറയുന്നത്. സെറ്റിലെത്തി കാര്യം അറിഞ്ഞപ്പോൾ പ്രശ്നം പറഞ്ഞു ശരിയാക്കാൻ അമിതാഭ് ബച്ചൻ ശ്രമിച്ചു. അവർക്ക് താൽപര്യമില്ലെങ്കിൽ വേണ്ട എന്നുള്ള രീതിയിലാണ് അമിതാഭ് സംസാരിച്ചത്. എന്നാൽ അത് ആദ്യമേ പറയാമായിരുന്നില്ലേ എന്നാണ് ടിന്നി ചോദിച്ചതും.
ആ രംഗം അഭിനയിക്കാൻ ഇഷ്ടമുള്ള രീതിയിൽ ബ്രാ ഡിസൈൻ ചെയ്യാനുള്ള അവകാശം മാധുരിക്ക് നൽകിയിരുന്നു. ഏതു രീതിയിൽ വേണമെങ്കിലും ഡിസൈൻ ചെയ്യാം. പക്ഷേ അത് ബ്രാ തന്നെയായിരിക്കണം. എനിക്ക് ചെയ്യാൻ പറ്റില്ലെന്നു മാധുരി പറഞ്ഞപ്പോൾ ചെയ്തേ മതിയാകൂ എന്നാണ് ടിന്നു ആനന്ദ് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ പെട്ടിയെടുത്ത് സിനിമയോട് ബൈ പറഞ്ഞ് പോകാനും പറഞ്ഞു.
മാധുരി ആ രംഗം ചെയ്യും, കുറച്ച് സമയം കൊടുത്താൽ മതിയെന്നും നായികയുടെ സെക്രട്ടറി സംവിധായകനോട് പറഞ്ഞു. എന്നിരുന്നാലും വെറും അഞ്ച് ദിവസം മാത്രമാണ് സിനിമ ഷൂട്ട് ചെയ്തത് ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം ടിന്നിയും മാധുരിയും ഒരുമിച്ച് വർക്ക് ചെയ്തിട്ടില്ല.