InternationalNews
ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സാനിറ്റൈസര്‍ ചീറ്റിച്ച് തായ് പ്രധാനമന്ത്രി
ബാങ്കോക്: പ്രതിവാര വാര്‍ത്താസമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ സാനിറ്റൈസര്‍ ചീറ്റിച്ച തായ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒച്ച വിവാദത്തില്‍. മാധ്യമപ്രവര്‍ത്തകന്‍ ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.
രാജ്യത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കാബനറ്റ് പുനസംഘടനയുണ്ടാകുമോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ഇതുകേട്ട് ക്ഷുഭിതനായ പ്രധാനമന്ത്രി നിങ്ങള്‍ നങ്ങളുടെ കാര്യം നോക്കാനും പറഞ്ഞു. പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ അടുത്തേക്ക് എത്തിയ അദ്ദേഹം സാനിറ്റൈസര്‍ തളിക്കുകയായിരുന്നു.
നേരത്തേയും നിരവധി വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുന്‍ സൈനിക കമാന്‍ഡറായ പ്രയുത്. 2014ലെ സൈനിക അട്ടിമറിയ്ക്ക് നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News