Home-bannerKeralaNews
സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ബാറുകള്‍ അടച്ചിട്ടപ്പോഴും നിയന്ത്രണം ഉണ്ടായിരുന്ന 2015-16 വര്‍ഷത്തില്‍ സംസ്ഥാനത്ത് 220. 58 ലക്ഷം കെയ്‌സ് മദ്യം വില്‍പ്പന നടത്തിയിരുന്നു. 2018-19 കാലയളവില്‍ 214.44 ലക്ഷം കെയ്‌സ് മദ്യം വിറ്റു പോയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ കാസിനോകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News