EntertainmentNews

സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി കാർത്തിക് സൂര്യ സ്വാതിക്ക് വീണ്ടും വിവാഹമോ? അമ്പരപ്പോടെ ആരാധകർ

കൊച്ചി: ഭ്രമണം സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാതി നിത്യാനന്ദ്. സ്വാതി എന്ന പേരിനേക്കാളും ഹരിത എന്ന പേരിലാകും താരം കൂടുതല്‍ അറിയപ്പെടുന്നത്. പ്രേക്ഷക പ്രീതിയും റേറ്റിങ്ങില്‍ ഒന്നാമതും നിന്ന ഭ്രമണത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് ഒപ്പമാണ് സ്വാതിയും തന്റെ അഭിനയം കാഴ്ച വച്ചത്. മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടുമാണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

ഭ്രമണത്തിന്റേത് ഉള്‍പ്പെടെ ക്യമറ ചലിപ്പിച്ച ക്യാമറമാനായ പ്രതീഷ് നെന്മാറായുമായുണ്ടായ സ്വാതിയുടെ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. ആ പ്രണയം കഴിഞ്ഞ വര്‍ഷം വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. വിവാഹശേഷവും സ്വാതി അഭിനയരംഗത്ത് സജീവമാണ്.

ഇപ്പോള്‍ ഇതാ സ്വാതിയുടെ ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സ്വാതിയുടേയും ക്രേസി വീഡിയോസിലൂടെ പ്രശസ്തന്‍ ആയ കാര്‍ത്തിക് സൂര്യയുടെയും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്‍ഗേജ്മെന്റ് ചിത്രങ്ങള്‍ മുതല്‍, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് വരെയുള്ള രംഗങ്ങള്‍ ആണ് വൈറല്‍ ആകുന്നത്.ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.

ഒരു സുഹൃത്തിന്റെ എന്‍ഗേജ്മെന്റിനു പങ്കെടുക്കാന്‍ എത്തിയതാണ് സ്വാതിയും, കാര്‍ത്തിക്കും. ശേഷം ഇരുവരും നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയത്. പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ… ഡ്യൂപ്ലിക്കേറ്റ് നിശ്ചയം ആണേലും എനിക്ക് ഫോട്ടോ എടുത്തപ്പം മൊത്തം നാണം വന്നു’ എന്ന ക്യാപ്ഷനിലൂടെയാണ് കാര്‍ത്തിക് ചിത്രങ്ങള്‍ പങ്ക് വച്ചത്.

കാര്‍ത്തിക്കിന് ഒപ്പം തന്നെ സ്വാതിയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെയാണ് നിരവധി സംശയങ്ങളുമായി ആരാധകര്‍ എത്തിയത്. ചേച്ചി ഡിവോഴ്‌സ് ആയോ, പുതിയ വിവാഹം ആണോ എന്ന് തുടങ്ങിയ സംശയങ്ങള്‍ ആണ് ആരാധകര്‍ പങ്ക് വയ്ക്കുന്നത്. വെറും ഫോട്ടോഷൂട്ട് ആണ് എന്ന കാര്യം താരങ്ങള്‍ ഇരുവരും പറയുന്നുണ്ട് എങ്കിലും ഇരുവരും വിവാഹം ചെയ്തു എന്ന തരത്തില്‍ ആണ് ഗോസിപ്പിപ്പുകള്‍ പ്രചരിക്കുന്നത്. അതേസമയം തനി മലയാളി തന്നെയാണ് ഇത്തരം സദാചാരം കലര്‍ന്ന സംശയങ്ങള്‍ ചോദിക്കുന്നത് എന്നും കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker