നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍; ഞെട്ടിത്തരിച്ച് ബോളിവുഡ്
-
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍. 34 വയസ്സായിരുന്നു. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം.
ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ സുശാന്ത് സിങിന്റെ മികച്ച ചിത്രമാണ്. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
2013ല്‍ ഇറങ്ങിയ ആദ്യ ചിത്രമായ കൈ പോ ചെയിലെ അഭിനയത്തിന് ഒട്ടേറെ അഭിനന്ദനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാന്‍സിലും സുശാന്ത് ശ്രദ്ധിക്കപ്പെട്ടു.
കഴിഞ്ഞ ആറുമാസമായി ഇയാൾ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പോലീസിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. വിഷാദമാണ് സുശാന്തിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.
ബിഗ് സ്ക്രീനില്‍ എത്തുന്നതിന് മുമ്പ് മിനി സ്ക്രീനിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഏക്ത കപൂറിന്റെ ‘പവിത്ര റിഷ്ത’ പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചേതൻ ഭഗത്തിന്റെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന പുസ്തകമായ ദി ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ് അടിസ്ഥാനമാക്കി അഭിഷേക് കപൂറിന്റെ കൈ പോ ചെയിലൂടെ സുശാന്ത് ബിഗ് സ്ക്രീനിലെത്തി.
കെയ് പോ ചെ സുഷാന്ത് സിംഗ് രജ്പുത് എന്ന ചെറുകിട നടനെ ഒറ്റരാത്രികൊണ്ട് പ്രശസ്തിയിലേക്ക് നയിച്ചു. 2013 ലെ കൈ പോ ചെക്ക് ശേഷം പരിണീതി ചോപ്രയ്‌ക്കൊപ്പം സുധാത് ദേശി റൊമാൻസിൽ പ്രവർത്തിച്ച സുശാന്ത് പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ശ്രദ്ധ കപൂറിനൊപ്പം ചിചോറിലാണ് അവസാനമായി കണ്ടത്.
ഡല്‍ഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ (ഡിടിയു) മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് സുഷാന്ത് സിംഗ്.
നടന്റെ മുൻ മാനേജർ ദിഷ സാലിയനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.