EntertainmentNews

സിനിമയ്ക്കു വേണ്ടി നിർമിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകി നടൻ സൂര്യ, കയ്യടിച്ച് ആരാധകർ

ചെന്നൈ:തമിഴ് സൂപ്പർ താരമാണെങ്കിലും മലയാളത്തിലും തെന്നിന്ത്യയിലെ ഇതര ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് സൂര്യ(Suriya). അഭിനേതാവ് എന്നതിന് പുറമെ നിർമ്മാതാവിന്റെ വേഷത്തിലും താരം തിളങ്ങി കഴിഞ്ഞു. സുര്യ ചെയ്ത നിരവധി കാരുണ്യ പ്രവർത്തനങ്ങൾ പലവേളകളിലും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബാല സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രത്തിനുവേണ്ടി നിർമിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരിക്കുകയാണ് താരം. കന്യാകുമാരിയിൽ വലിയ സെറ്റൊരിക്കിയാണ് വീടുകൾ നിർമ്മിച്ചത്. ഈ വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി നൽകാൻ സൂര്യ തീരുമാനിച്ചത്. വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സൂര്യയുടെ തീരുമാനത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. റിയൽ ഹീറോ എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

എതര്‍ക്കും തുനിന്തവന്‍ ആണ് സൂര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. വിനയ് റായ്, സത്യരാജ്, രാജ്‍കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര്‍ രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.

തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുമായി കെജിഎഫ് 2(KGF 2) മുന്നേറുകയാണ്. റിലീസ് ദിവസം മുതൽ വൻ സിനിമകളെയും പിന്നിലാക്കിയായിരുന്നു ബോക്സ് ഓഫീസിൽ യാഷ് ചിത്രത്തിന്റെ തേരോട്ടം. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിക്കുകയാണ് ചിത്രം. ഹിന്ദി പതിപ്പിനും മികച്ച അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബോളിവുഡിന് അകത്തും പുറത്തുമുള്ളവർ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തുകയാണ്. ഇപ്പോഴിതാ ഹിന്ദി പതിപ്പിന്റെ പുതിയ കളക്ഷനാണ് പുറത്തുവരുന്നത്.

റിലീസ് ആയി അഞ്ച് ദിവസത്തിനുള്ളിൽ ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റായ തരൺ ആദർശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 219. 56 കോടിയാണ് കെജിഎഫ് 2 ഹിന്ദി പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത്.

ഏപ്രിൽ 14നാണ് കെജിഎഫ് രണ്ടാം ഭാ​ഗം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സഞ്ജയ് ദത്ത്, പ്രകാശ് രാജ്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ, മാളവിക അവിനാഷ്, ഈശ്വരി റാവു തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന് മൂന്നാം ഭാ​ഗവും വരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker