മഞ്ചേരി: ബലാത്സംഘ ശ്രമത്തിനിടെ മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കൊന്ന കേസില്‍ പ്രതിയായ മകന് 10 വര്‍ഷം കഠിന തടവ്. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയാണ് കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. നിലമ്പൂര്‍ പോത്ത്കല്ല് സ്വദേശി പ്രീജിത്തിനെതിരെയാണ് വിധി. അമ്മ രാധാമണിയെ 2017 ഏപ്രില്‍ 10 ന് കൊലപ്പെടുത്തി എന്നാണ് കേസ്.
മരുന്ന് കഴിച്ച് മയക്കത്തിലായിരുന്ന സമയത്ത് മകന്‍ അമ്മയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഒരു ദിവസം മയക്കത്തില്‍ അല്ലാതിരുന്ന അമ്മ പ്രതിരോധിച്ചപ്പോള്‍ മകന്‍ അവരെ തള്ളിയിട്ടു. തലയിടിച്ചുവീണ അമ്മ മരിച്ചു.
കേസില്‍ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൊലപാതക കേസിലാണ് പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News