ആരിവൾ ആരിവൾ..; ഗോപി സുന്ദറിന് ഒപ്പമുള്ള യുവതിയെ തിരഞ്ഞ് കമന്റ് ബോക്സ്, ട്രോൾ പൂരം
കൊച്ചി:സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേടുന്ന ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. മുൻപ് പലപ്പോഴും ഇത്തരം വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ടെങ്കിലും അടുത്തിടെ ആയി അതിത്തിരി കൂടുതൽ ആണ് എന്നത് വ്യക്തം. ഗായിക അമൃത സുരേഷുമായി ഒരു വർഷം മുൻപ് ഗോപി വിവാഹിതനായിരുന്നു. എന്നാൽ സമീപകാലത്ത് വരുന്ന ചർച്ചകൾ പക്ഷേ ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്നുള്ളതാണ്. ഇതിനെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും ഗോപി സുന്ദറിന് നേരെ വിമർശനങ്ങൾ വരുന്നതും. ചില കമന്റകൾക്ക് കുറിക്കു കൊള്ളുന്ന മറുപടികൾ ഗോപി നൽകാറുമുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ ഗോപി സുന്ദർ നിലവിൽ സ്വിറ്റ്സർലാന്റിൽ ആണ്. ഇവിടെ നിന്നുമുള്ള വീഡിയോകളും ഫോട്ടോകളും ഇദ്ദേഹം പങ്കുവയ്ക്കുന്നുമുണ്ട്. അത്തരത്തിൽ സ്വിറ്റ്സർലാന്റിൽ നിന്നും ഗോപി സുന്ദർ പങ്കുവച്ചൊരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഗോപി സുന്ദറിനൊപ്പം ഒരു യുവതിയെയും ഫോട്ടോയിൽ കാണാം.
അതിമനോഹരമായ മലനിരകൾ നോക്കി നിൽക്കുന്ന ഗോപി സുന്ദറിനെയും യുവതിയെയും ഫോട്ടോയില്‍ കാണാം. ഹൂഡി ധരിച്ചിരിക്കുന്നതിനാൽ മുഖവും വ്യക്തമല്ല. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ യുവതി ആരെന്ന് ചോദ്യവുമായി കമന്റുകൾ പ്രത്യക്ഷപ്പെട്ടു ഒപ്പം ട്രോളുകളും. മയോനി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ടാഗ് ചെയ്തിട്ടുണ്ട് ഗോപി സുന്ദർ. ഈ പ്രൊഫൈലിൽ കയറുമ്പോൾ പ്രിയ നായർ എന്നാണ് പേര് കാണിച്ചിരിക്കുന്നത്. അക്കൗണ്ടിൽ ഗോപി സുന്ദറിന്റെ ഫോട്ടോകളും കാണാം. അടുത്തിടെ ആയി ഗോപി സുന്ദർ മിക്ക പോസ്റ്റുകളിലും മയോനിയെ ടാഗ് ചെയ്യാറുണ്ട്. അമൃത എവിടെ എന്നാണ് പലരും ചോദിക്കുന്നത്.