EntertainmentKeralaNews

രണ്ടാം വിവാഹവേദിയില്‍ മകനെ അനിയന്‍ ആക്കി,നടി ശില്‍പയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

കൊച്ചി:സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കന്യാദാനം എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശില്‍പ ശിവദാസ്. നടൻ ദേവന്‍ പ്രധാന കഥാപാത്രമായി എത്തുന്ന സീരിയലില്‍ ദയ എന്ന കഥാപാത്രത്തെയാണ് ശില്‍പ അവതരിപ്പിക്കുന്നത്. തൃശ്ശൂര്‍ക്കാരിയായ ശിവദ മോഡലിങിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ശിൽപയുടെ ചിത്രങ്ങളൊക്കെ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

കഴിഞ്ഞ മാസമായിരുന്നു ശിൽപയുടെ വിവാഹം. ബിസിനസ്സുകാരനായ സംഗീത് ശില്‍പയെ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂര്‍ അമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഒന്നര വര്‍ഷം തന്റെ പിന്നാലെ നടന്നതിന് ശേഷമാണ് സംഗീതിനോട് യെസ് പറഞ്ഞതെന്നും, ശേഷം ഒരു വര്‍ഷക്കാലം തങ്ങൾ പ്രണയിച്ചുവെന്നും ശിൽപ വിവാഹശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞിരുന്നു.

shilpa shivadas

വിവാഹത്തിന് സംഗീതിന്റെ കുടുംബം വിട്ടുനിന്നതിനെകുറിച്ചും നടി സംസാരിച്ചിരുന്നു. ഇതെല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ഇതെല്ലാം വലിയ വിവാദങ്ങളിലേക്കും നീങ്ങിയിരുന്നു. വിവാഹത്തിന് തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്ന സമയത്ത് തന്റെ അനുജൻ ആണെന്ന് പറഞ്ഞുകൊണ്ട് ഒരു ആൺകുട്ടിയെയും ശിൽപ പരിചയപ്പെടുത്തിയിരുന്നു. യൂട്യൂബ് ചാനലുകൾ എല്ലാം ശിൽപയുടെ അനുജൻ എന്ന പേരിൽ കുട്ടിയുടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ അത് ശിൽപയുടെ അനുജൻ അല്ല. ആദ്യ വിവാഹത്തിലെ മകനാണെന്ന് പറഞ്ഞ് യൂട്യൂബറായ ഖൈസ് ഉൾപ്പടെയുള്ളവർ രംഗത്ത് എത്തുകയായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ പലരും നടിക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. പഴയ കാര്യങ്ങൾ മറച്ചു വെച്ചാണ് ശിൽപ വിവാഹം കഴിച്ചത് എന്ന ആരോപണങ്ങൾ വരെ ഉണ്ടായി.

ഇതിനു പിന്നാലെ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ ഒന്നും മറച്ചു വെച്ചല്ല വിവാഹം കഴിച്ചത്. പേഴ്‌സണൽ കാര്യങ്ങൾ എല്ലാവരെയും അറിയിക്കേണ്ട എന്നുണ്ടായിരുന്നു അതാണ് പലതും പറയാതിരുന്നത് എന്ന വിശദീകരണവും ശിൽപ നൽകിയിരുന്നു.

എന്നാൽ അത് മകനാണെന്നോ, ആദ്യ വിവാഹത്തെ സംബന്ധിച്ചോ ഒന്നും ശിൽപ പറഞ്ഞിരുന്നില്ല. അതിന് പിന്നാലെ വീണ്ടും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ശക്തമാവുകയായിരുന്നു. രണ്ടാമത് വിവാഹം കഴിക്കുന്നതോ ഒരു കുഞ്ഞ് ഉണ്ടാവുന്നതോ ഒന്നും തെറ്റായ കാര്യമല്ല. എന്നാൽ സ്വന്തം കുഞ്ഞിനെ അനിയൻ ആക്കിയത് ശരിയായില്ല എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

shilpa shivadas

സ്വന്തം അമ്മയെ ഇങ്ങനെ ചേച്ചി എന്ന് വിളിക്കുന്നത് ആ കുഞ്ഞിന് ഇഷ്ടം ആകുന്നുണ്ടാവില്ല. അങ്ങോട്ട് തീരെ അക്‌സെപ്റ്റ് ചെയ്യാൻ സാധിക്കുന്നില്ല. അല്ലെങ്കിൽ തന്നെ ആർക്കാണ് ഇഷ്ടം ആവുക സ്വന്തം അമ്മയെ ഇങ്ങനെ വിളിക്കാൻ എന്നൊക്കെയാണ് ഖൈസ് തന്റെ പുതിയ വീഡിയോയിലൂടെ ചോദിക്കുന്നത്. എന്നാൽ ശിൽപയെ പിന്തുണച്ചും പലരും രംഗത്ത് എത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

അത് അവരുടെ സ്വകാര്യത ആയിക്കൂടെ. അവരുടെ വീട്ടിൽ മാത്രം സംസാരിച്ചു തീരുമാനം എടുത്തത് ആയിരിക്കണം. അനിയൻ എന്ന് പറയുമ്പോഴും അവന് ഇപ്പോൾ അച്ഛനും അമ്മയും ഉണ്ടല്ലോ എന്നാണ് ചിലർ ചോദിക്കുന്നത്. കുഞ്ഞിന്റെയും ശില്പയുടെയും നല്ല ഭാവിക്ക് വേണ്ടി വീട്ടുകാർ എടുത്ത നല്ല തീരുമാനം ആയിക്കൂടെ അതെന്നും ചിലർ പറയുന്നുണ്ട്.

മാധ്യമങ്ങൾക്ക് മുന്നിൽ അങ്ങനെ അവതരിപ്പിച്ചത് നേരത്തെ പറഞ്ഞത് പോലെ പേഴ്സണൽ കാര്യങ്ങൾ പബ്ലിക് ആക്കേണ്ട എന്ന തീരുമാനത്തിന്റെ പുറത്ത് തന്നെയാകുമെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker