EntertainmentKeralaNews

ദുല്‍ഖറിന്റെ സിനിമ നിരസിച്ചിട്ടില്ല, എന്ത് കഷ്ടമാണ്! വിക്കിപീഡിയയ്ക്ക് മെയില്‍ അയച്ചിട്ടുണ്ട്: അഹാന

കൊച്ചി:മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഹാന. താരത്തിന്റെ ഫോട്ടോഷൂട്ടും ഡാന്‍സ് വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അഹാനയുടെ അഭിമുഖങ്ങള്‍ക്കും ആരാധകരുണ്ട്.

അഹാനയുടെ കുടുംബവും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. അച്ഛന്‍ കൃഷ്ണ കുമാര്‍ മലയാളികള്‍ക്ക് ചിരപരിചിതനായ നടനാണ്. ഇപ്പോഴിതാ മക്കള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളായി നിറഞ്ഞു നില്‍ക്കുന്നു. അഹാനയ്ക്കും സഹോദരിമാര്‍ക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുണ്ട്. ഇവരുടെ ചാനലുകളെല്ലാം തന്നെ ഒരുപാട് വൈറല്‍ വീഡിയോകള്‍ സമ്മാനിച്ചിട്ടുണ്ട്.

Dulquer Salmaan

ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളില്‍ വ്യക്തത നല്‍കുകയാണ് അഹാന. താന്‍ ദുല്‍ഖറിന്റെ സിനിമ നിരസിച്ചിട്ടുണ്ട് എന്ന് വിക്കിപീഡിയയില്‍ കാണുന്നത് സത്യമല്ലെന്നാണ് അഹാന പറയുന്നത്. ദുല്‍ഖറിന്റെ ഏത് പടമാണ് താന്‍ ചെയ്യാതെ വിട്ടതെന്ന് തനിക്ക് പോലും അറിയില്ലെന്നും താരം പറയുന്നു. കൂടാതെ തെറ്റായ പല കാര്യങ്ങളുമാണ് വിക്കിപീഡിയയില്‍ എഴുതിയിട്ടുള്ളതെന്നും അഹാന പറഞ്ഞു.

റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന മനസ് തുറക്കുന്നത്. താന്‍ പോലും അറിയാത്ത കാര്യങ്ങളാണ് എഴുതി വച്ചിരിക്കുന്നത്. ഇക്കാര്യം പറഞ്ഞു കൊണ്ട് വിക്കിപീഡിയയ്ക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും അഹാന പറയുന്നു.

”വിക്കിപീഡിയയില്‍ ഞാന്‍ ഏതോ ദുല്‍ഖറിന്റെ പടം വന്നിട്ട് ചെയ്തില്ലെന്നൊക്കെ പറഞ്ഞിട്ട് എന്തൊക്കെയോ എഴുതി വെച്ചിട്ടുണ്ട്. ഇതൊക്കെ വെറുതെ പറഞ്ഞതില്‍ നിന്നും എഴുതി പിടിപ്പിച്ചതാണ്. ഇതൊക്കെ എന്തിന് വിക്കിപീഡിയില്‍ എഴുതിയെന്ന് പോലും എനിക്ക് അറിയില്ല. ഒരാളുടെ കരിയര്‍ എന്ന് പറഞ്ഞ് എഴുതി വെക്കേണ്ടത് പണ്ട് ഇത് ചെയ്തു, അത് ചെയ്തില്ല എന്നൊക്കെയാണോ” എന്നാണ് അഹാന ചോദിക്കുന്നത്.

ദുല്‍ഖറിന്റെയൊക്കെ ഏത് പടങ്ങളാണെന്ന് പോലും എനിക്ക് അറിയില്ലെന്ന് താരം പറയുന്നു. എന്തൊക്കെയോ വാക്കാല്‍ പറഞ്ഞ് പോകുന്ന കാര്യങ്ങളുണ്ടല്ലോ. അതൊക്കെ ആരെടുത്ത് വിക്കിപീഡയിയില്‍ എഴുതുന്നു എന്ന് എനിക്ക് മനസിലാവുന്നില്ലെന്നും അഹാന പറയുന്നു.

”ഇക്കാര്യം പറഞ്ഞു കൊണ്ട് ഞാന്‍ വിക്കിപീഡിയക്ക് ഒരു മെയില്‍ വരെ അയച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അപ്രധാനമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് പോലും അറിയാത്ത കാര്യങ്ങളാണ്. വിക്കീപിഡയിയില്‍ എഴുതിയിരിക്കുന്നത്, കാണുമ്പോള്‍ ആളുകള്‍ എന്നോടും ചോദിക്കും. അന്നയും റസൂലിലും ആന്‍ഡ്രിയയുടെ വേഷം ചെയ്തില്ലെന്ന് പറയുന്നത് ഓക്കെ. പക്ഷെ ദുല്‍ഖറിന്റെ പടം ചെയ്തില്ലെന്ന് പറയുമ്പോള്‍ എനിക്ക് വ്യക്തിപരമായി എന്തോ പോലെ തോന്നുകയാണ്” എന്നാണ് അഹാന പറയുന്നത്.

Dulquer Salmaan

എന്ത് കഷ്ടമാണ്, ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത് കൊണ്ടല്ലേ നമ്മളോട് ചോദിക്കുന്നതെന്നാണ് അഹാന പ്രതികരിക്കുന്നത്. വായിക്കുന്നവര് വിചാരിക്കുക ഇവരെന്തോ സെറ്റപ്പ് സിനിമാക്കാരുടെ പിള്ളേര് എന്നാണ്. അങ്ങനെയൊരു ഇമേജ് ആളുകള്‍ക്ക് കിട്ടില്ലേ എന്നും അഹാന ചോദിക്കുന്നു.

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ സിനിമാ എന്‍ട്രി. പിന്നീട് ഇടവേളയെടുത്ത അഹാന ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ തിരികെ വരികയായിരുന്നു. ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലും വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട് അഹാന. അടി ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ഷൈന്‍ ടോം ചാക്കോയായിരുന്നു സിനിമയിലെ നായകന്‍. നാന്‍സി റാണിയാണ് അഹാനയുടെ പുതിയ സിനിമ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker