NationalNews

ശശി തരൂരിനെ പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി

ന്യൂഡല്‍ഹി:പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. പ്രവീൺ ചക്രവർത്തിയാണ് പുതിയ ചെയർമാൻ. തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ സാഹചര്യത്തിലാണ് മാറ്റമെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. തരൂരിന് നിലവിൽ പാർട്ടിയിൽ മറ്റ് പദവികളൊന്നുമില്ല. പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ സ്ഥാപക ചെയർമാനായിരുന്നു തരൂർ. 

നിലവിൽ പാർട്ടിയുടെ ഡാറ്റാ അനലിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ തലവനായ പ്രവീൺ ചക്രവർത്തിയാണ്  ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ (എഐപിസി) പുതിയ ചെയർമാൻ. 2017 ആണ് രാഹുൽ ഗാന്ധിയുടെ ആശയത്തിൽ പ്രൊഫഷണൽസ് കോൺഗ്രസ് സ്ഥാപിതമായത്.  രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ള പ്രൊഫഷണലുകൾക്ക്  വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker