Newspravasi

പ്രവാസികൾക്ക് തിരിച്ചടി,യു എ ഇയിൽ ഈ മേഖലകളിൽ തൊഴിലവസരം കുറയും,​ സ്വദേശിവത്കരണം നടപ്പാക്കിയില്ലങ്കിൽ വൻതുക പിഴ

അബുദാബി : പ്രവാസികൾക്ക് തിരിച്ചടിയാകുന്ന തീരുമാനം കർശനമായി നടപ്പാക്കാനൊരുങ്ങി യു,​എ.ഇ. സ്വകാര്യ സ്ഥാപനങ്ങളിലെ ഈ വർഷത്തെ സ്വദേശിവത്കരണ അനുപാതം പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. നിലവിൽ അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2 ശതമാനം സ്വദേശിവത്‌കരണം നടപ്പാക്കണമെന്നാണ് നിയമം. ഇത് ആറുമാസത്തിനിടെ ഒരു ശതമാനം വീതം പൂർത്തിയാക്കണം.

2024 മുതൽ ഇരുപതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കും സ്വദേശിവത്കണം നിർബന്ധമാക്കി. റിക്രൂട്ടിംഗിന് പ്രയാസം നേരിടുന്ന കമ്പനികൾക്ക് നാഫിസ് പ്ലാറ്റ്‌ഫോമിന്റെ സഹായം തേടുമെന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ 18000 കമ്പനികൾ സ്വദേശിവത്കരണം പൂർത്തിയാക്കിയിട്ടുണ്ട്. സ്വദേശിവത്കരണം ഉറപ്പാക്കാൻ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

വിദ്യാഭ്യാസം,​ താമസം,​ ഭക്ഷ്യസേവനം,​ ധനകാര്യം,​ ഇൻഷുറൻസ്,​ നിർമ്മാണം,​ മലിനജലം,​ മാലിന്യ സംസ്കരണം,​ ഖനനം,​ ക്വാറി,​ കൃഷി,​ വനം,​. മത്സ്യബന്ധനം,​ ആരോഗ്യം,​. സാമൂഹിക പ്രവർത്തനം,​ കമ്യൂണിക്കേഷൻ,​ വൈദ്യുതി വിതരണം,​ ഗ്യാസ്,​ എയർകണ്ടിഷനിംഗ്,​ കല,​ വിനോദം,​ പ്രതിരോധം,​ റിയൽ എസ്റ്റേറ്റ്,​ ഉത്പാദനം.,​ മൊത്ത – ചില്ലറ- വ്യാപാരം,​ ഗതാഗതം,​ വെയർഹൗസിംഗ്,​ അഡ്‌മിനിസ്ട്രേറ്റീവ്. സപ്പോർട്ട് സേവന പ്രവർത്തനങ്ങൾ,​ ശാസ്ത്രസാങ്കേതിക പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലാ കമ്പനികളിലെ ജോലി സാദ്ധ്യതകൾ നാഫിസ് പോർട്ടലിൽ രേഖപ്പെടുത്തി സ്വദേശികൾക്ക് അവസരം നൽകണമെന്നാണ് നിർദ്ദേശം.

ഓരോ ജോലിക്കും ആവശ്യമായ പരിശീലനം നാഫിസ് നൽകും. നിയമം പാലിക്കാത്ത കമ്പനികൾ ഓരോ സ്വദേശിയുടെയും കുറവിന് ഏകദേശം 19 ലക്ഷം രൂപ വീതം വാർഷിക പിഴ അടയ്ക്കേണ്ടി വരും. നിശ്ചിത അനുപാതത്തെക്കാൾ കൂടുതൽ സ്വദേശിവത്കരണം നടപ്പാക്കുന്ന കമ്പനികൾക്ക് മന്ത്രാലയ സേവന ഫീസിൽ 80 ശതമാനം വരെ ഇളവുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker