പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടു; മത്സരാര്‍ത്ഥിയുടെ കവിളില്‍ കടിച്ച നടി ഷംന കാസിമിനെതിരെ വിമര്‍ശനം

റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥിയെ വേദിയില്‍ എത്തി ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത സംഭവത്തില്‍ നടി ഷംന കാസിമിനെതിരെ വിമര്‍ശനം. തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് വിചിത്രമായ സംഭവം ഉണ്ടായത്. മത്സരാര്‍ത്ഥിക്ക് ചുംബനം നല്‍കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് താരം. ഈ റിയാലിറ്റി ഷോയില്‍ അത്ഭുതകരമായ പ്രകടനം പുറത്തെടുത്ത മത്സരാര്‍ത്ഥിയെ വിധികര്‍ത്താവായ ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്യുകയായിരുന്നു. യുവാവിനെ മാത്രമല്ല, ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ യുവതിയെയും ഷംന ചുംബിച്ചു. ഒരു റിയാലിറ്റി ഷോ വേദിയില്‍ വിധികര്‍ത്താവ് ഇങ്ങനെ പെരുമാറുന്നത് കുറച്ച് കടന്നുപോയെന്നാണ് വിമര്‍ശനം ഉയരുന്നത്.

ടെലിവിഷന്‍ റേറ്റിങ് പോയിന്റിന് വേണ്ടിയുള്ള വെറും നാടകം മാത്രമാണെന്നും ചിലര്‍ പറയുന്നു. സംഭവം വിവാദമായിട്ടും നടിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഒരു കന്നഡ സിനിമ ഉള്‍പ്പെടെ 6-7 പ്രോജക്ടുകളിലേക്ക് നിലവില്‍ ധാരണയായിട്ടുണ്ട്.

കൊവിഡ് കാരണം ഈ സിനിമകളുടെ ചിത്രീകരണം വൈകുകയാണ്. അതിനിടെയാണ് ഷംന കാസിം ടിവി ഷോയില്‍ വിധികര്‍ത്താവായി എത്തിയത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളില്‍ ഷംന കാസിം അഭിനയിച്ചിട്ടുണ്ട്.