പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റില്‍ ഓഡിറ്റിംഗ് വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റില്‍ ഓഡിറ്റിംഗ് വേണമെന്ന് സുപ്രീംകോടതി. ക്ഷേത്രം ട്രസ്റ്റ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. മൂന്ന് മാസത്തിനുള്ളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രത്യേക ഓഡിറ്റിംഗില്‍നിന്ന് ഒഴിവാക്കണമെന്ന പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യമാണ് കോടതി തള്ളിയത്.

ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. 25 വര്‍ഷത്തെ വരവ് ചെലവ് കണക്ക് വ്യക്തമാക്കണമെന്നാണ് കോടതി ഉത്തരവ്. ട്രസ്റ്റിനെ ഓഡിറ്റിംഗില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും, ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകള്‍ കൂടി വഹിക്കാന്‍ ട്രസ്റ്റിന് നിര്‍ദേശം നല്‍കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടിരുന്നു.

ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നും, സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം അനിവാര്യമെന്നും ഭരണസമിതി വ്യക്തമാക്കിയിരുന്നു. പ്രത്യേക ഓഡിറ്റിംഗില്‍ നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യത്തിലാണ് ഭരണസമിതി രേഖാമൂലം വിശദാംശങ്ങള്‍ അറിയിച്ചത്. ക്ഷേത്രത്തിന്റെ ഭരണത്തില്‍ ട്രസ്റ്റ് ഇടപെടാറില്ലെന്നും അതിനാല്‍ ഓഡിറ്റിംഗില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ട്രസ്റ്റിന്റെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News