അമ്മയിൽ നിന്നും പുറത്ത് പോവേണ്ടത് ഇടവേളബാബുവും ഇൻസെന്റും; ആഞ്ഞടിച്ച് ഷമ്മി തിലകൻ
കൊച്ചി:അമ്മ’ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ നടി ഭാവനയുടെ റോള്‍ സംബന്ധിച്ച് സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധവുമായാണ് സിനിമ രംഗത്തുള്ളവർ എത്തുന്നത്. ഇടവേള ബാബുവിന്റെ വിവാദ പ്രസ്താനവനയ്ക്ക് തൊട്ടുപിന്നാലെ നടി പാര്‍വതി തിരുവോത്ത് താരസംഘടനയായ ‘അമ്മ’യില്‍നിന്ന് രാജി വെച്ചിരുന്നു.
പാര്‍വതിയ്ക്ക് പിന്തുണ നല്‍കി നിരവധി പേരാണ് രംഗത്ത് വന്നത്. യഥാര്‍ഥത്തില്‍ പാര്‍വതിയല്ല രാജി വയ്‌ക്കേണ്ടത് ഇടവേളബാബുവും ഇന്നസെന്റുമാണെന്ന് പറയുകയാണ് നടന്‍ ഷമ്മി തിലകന്‍. ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിതാവ് തിലകനെ കുറിച്ചും പാര്‍വതിയുടെ രാജി അടക്കമുള്ള കാര്യങ്ങളെ കുറിച്ചും ഷമ്മി തിലകന്‍ സംസാരിച്ചിരിക്കുന്നത്.
‘അമ്മ’ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു ഇടവേള ബാബു പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല… അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്… അയാളോട് പുച്ഛം മാത്രമാണ്! ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നു.. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണമെന്ന ആവശ്യവുമായി നടി പാര്‍വതി രംഗത്ത് വന്നിരുന്നു.