EntertainmentNews
ലൊക്കേഷനില്‍ സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ കളളിമുണ്ട് പിടിച്ച് നിന്നിട്ടുണ്ട്,വെളിപ്പെടുത്തലുമായി ഇടവേള ബാബു
കൊച്ചി അമ്മയില്‍ സ്ത്രീവിരുദ്ധതയില്ലെന്ന് നടനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു പറയുന്നു.ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.
‘ലൊക്കേഷനില്‍ സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ കളളിമുണ്ട് പിടിച്ച് നിന്നിട്ടുണ്ടെന്നും സ്ത്രീകള്‍ക്കായി അമ്മയുടെ ഭരണഘടനയില്‍ മാറ്റം വരുത്തിയിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. നിലവില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ മൂന്ന് സ്ത്രീകള്‍ ആണെങ്കില്‍ അത് നാലാക്കി മാറ്റിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
മൂന്ന് സ്ത്രീകളെ തന്നെ നിലവില്‍ കിട്ടാന്‍ പാടാണ്. പലരും ഇത്തരം സംഘടനാ കാര്യങ്ങള്‍ക്കൊന്നും വരുന്നില്ലെന്നും, കാര്യങ്ങള്‍ നടത്താന്‍ ആരുമില്ലെന്നും ഇടവേള ബാബു പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News