ചെന്നൈ:രണ്ടരമാസം പ്രായമായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. കുഞ്ഞിന്റെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയി തിരികെ വന്നപ്പോള്‍ ഭര്‍ത്താവ് കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് കണ്ടിരുന്നു. അന്ന് ഭര്‍ത്താവിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടും ഇയാള്‍ കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവ് കണ്ട മാതാവ് ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്ന് സേലത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
പിതാവ് കുറ്റം സമ്മതിക്കുകയും ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News