KeralaNews

വിവാഹമോചിതരെ വീഴ്ത്താന്‍ കോടതി വളപ്പില്‍ സെക്‌സ് റാക്കറ്റ്! സര്‍ക്കാരിനു റിട്ട. ജഡ്ജിന്റെ കത്ത്

തലശേരി: കേരളത്തിലുടെനീളം പിടിമുറുക്കിയ സെക്‌സ് മാഫിയക്കായി ഇരകളെ വീഴ്ത്താന്‍ കുടുംബക്കോടതി പരിസരങ്ങളില്‍ ഏജന്റുമാര്‍ രംഗത്ത്. വിവാഹ മോചനക്കേസുകളില്‍ മൊഴി മാറ്റിക്കാനും ഒത്തു തീര്‍പ്പിനുമായി ഏജന്റുമാരും സജീവം. ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു വിരമിച്ച കുടുംബ കോടതി ജഡ്ജ് സര്‍ക്കാരിനു കത്തയച്ചു.

ബന്ധങ്ങള്‍ തകര്‍ന്നു കുടുംബ കോടതികളില്‍ കേസ് നടത്തുന്ന വീട്ടമ്മമാരെയും മക്കളെയും വലയില്‍ വീഴ്ത്തുന്ന വിപുലമായ ശൃംഖലയാണ് കോടതി പരിസരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നതന്നാണ് റിപ്പോര്‍ട്ട്. കേസുകള്‍ക്കായി എത്തുന്ന യുവതികളെ ആസൂത്രിതമായ നീക്കത്തിലൂടെ പരിചയപ്പെടുകയും സഹായികളായി മാറുകയും ചെയ്ത ശേഷം തങ്ങളുടെ വരുതിയില്‍ വരുത്തുകയാണ് ഈ സംഘം ചെയ്തു വരുന്നത്.

ഇത്തരത്തില്‍പെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ടു തലശേരി കോടതിയില്‍ അനിഷ്ട സംഭവങ്ങളും അരങ്ങേറിയിരുന്നു. മോട്ടോര്‍ വാഹനാപകട കേസുകള്‍ പിടിക്കാന്‍ ഏജന്റുമാര്‍ ഓടുന്നത് പതിവായിരുന്നു. എന്നാല്‍, ഇപ്പോള്‍ കുടുംബ കോടതി കേസുകള്‍ പിടിക്കാനും ചിലര്‍ നെട്ടോട്ടം ഓടുന്നത് ദുരൂഹത പടര്‍ത്തുന്നതായി ഒരു മുതിര്‍ന്ന അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് വിവാഹ മോചനം തേടാനെത്തിയ യുവതിയുടെ ഹരജി ഫയല്‍ ചെയ്യാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ അപ്രതീക്ഷിത നീക്കത്തിലൂടെ ഹര്‍ജി അടങ്ങിയ ഫയല്‍ മറ്റൊരാളുടെ കൈവശം എത്തിയതും അഭിഭാഷകര്‍ക്കിടയില്‍ സംസാര വിഷയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker