CrimeKeralaNewsRECENT POSTS
കണ്ണൂരില്‍ ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സേവാദള്‍ നേതാവ് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരില്‍ ഒമ്പത് വയസുകാരിയെ നിരന്തരമായി ലൈഗിംക പീഡനത്തിന് ഇരയാക്കിയ കേസില്‍ 59 കാരനായ സേവാദള്‍ നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ ചക്കരക്കല്ല് തിലാനൂര്‍ സ്വദേശി പി.പി ബാബുവാണ് അറസ്റ്റിലായത്. സേവാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും ചീഫ് ഓപ്പറേറ്ററുമാണ് ബാബു. കഴിഞ്ഞ കുറച്ച് ദിവസമായി പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം മനസ്സിലാക്കിയ അധ്യാപികയാണ് പീഡന വിവരം ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.
യു.കെ.ജിയില്‍ പഠിക്കുന്ന കാലം മുതല്‍ ബാബു ഉപയോഗപ്പെടുത്തിയിരുന്നതായി ചൈല്‍ഡ് ലൈനില്‍ പെണ്‍കുട്ടി മൊഴി നല്‍കി. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശ പ്രകാരമാണ് ബാബുവിനെ ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News