പത്തനംതിട്ടയില്‍ ബസില്‍ ഇരുന്ന് സംസാരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയിയിലൂടെ പ്രചരിപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബസില്‍ ഇരുന്ന് സംസാരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിനുള്ളിലിരുന്ന് സംസാരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് പിങ്ക് പോലീസ് വിവരം ശേഖരിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

വിദ്യാര്‍ത്ഥികളിലൊരാള്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് ജീവനക്കാരായ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തല്‍, പ്രായപൂര്‍ത്തിയാകാത്തവരുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പോലീസ് തടഞ്ഞില്ലെന്ന ആക്ഷേപവും ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News