കോഴിക്കോട്: റോഡിൽ മറിഞ്ഞു വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലാണ് യുവാവിന്‍റെ ജീവൻ രക്ഷിച്ചത്. കോഴിക്കോട് മുക്കത്ത് ഇന്നലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
ഇന്നലെ ഉച്ചയ്ക്ക് മുക്കം പുൽപ്പറമ്പിലാണ് സംഭവം. സ്കൂട്ടർ യാത്രികൻ വളവ് കഴിയവേ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അതിനിടെ എതിർ വശത്തു നിന്ന് സ്വകാര്യ ബസ് വരുന്നുണ്ടായിരുന്നു. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലാണ് യുവാവിന്‍റെ ജീവൻ രക്ഷിച്ചത്. ഡ്രൈവർ ബസ് ഉടനെ ഇടത്തേക്ക് വെട്ടിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ ബസ്സിനടിയിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു.
റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ഉടനെ സ്വയം എഴുന്നേറ്റുനിന്ന് ബസ്സിനോട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു, എന്നാൽ യുവാവിന് പരിക്കൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ബസ് യാത്ര തുടർന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News