സംസ്ഥാനത്ത് സ്കൂൾ പ്രവർത്തനം വൈകുന്നേരം വരെ, വിദ്യാഭ്യാസ വകുപ്പ് ശുപാർശ നൽകി
തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ പ്രവർത്തനം വൈകുന്നേരം വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാർശ. ഇപ്പോൾ ഉച്ചവരെയാണ് ക്ലാസുകൾ. ഉച്ചവരെ മാത്രം ക്ലാസുകൾ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചത്.
മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് സ്കൂൾ അധ്യയനം വൈകിട്ട് വരെയാക്കാൻ തീരുമാനിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർ കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് കൂടി പരിഗണച്ച ശേഷമാകും സർക്കാർ തീരുമാനമെടുക്കുക.
പ്ലസ് വണ്ണിന് 50 പുതിയ താൽക്കാലിക ബാച്ചുകൾ അനുവദിയ്ക്കാനും തീരുച്ചനിച്ചു.
എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണിന് അഡ്മിഷന്‍ കിട്ടാതെ വന്നതോടെയാണ് അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നത്. ആദ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായിട്ടും ആയിരക്കണക്കിന് കുട്ടികള്‍ പുറത്തായതോടെയാണ് സര്‍ക്കാര്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ബാച്ചുകൾ കൂടുതൽ ആവശ്യം. തൃശ്ശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില താലൂക്കുകളിൽ ഏതാനും ബാച്ചുകളും ആവശ്യമാണ്.നിലവിൽ പ്രവേശനം ലഭിക്കാത്ത കുട്ടികളിൽ ഭൂരിഭാഗവും ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിൽ പ്രവേശനത്തിനായി ഓപ്ഷൻ നൽകിയവരാണ്.
ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം മലപ്പുറത്ത് 5491 പേർക്കും പാലക്കാട് 2002 പേർക്കും കോഴിക്കോട് 2202 പേർക്കുമാണ് പ്രവേശനം ലഭിക്കാനുള്ളത്.