തിരുവനന്തപുരം: വൃക്ക വിൽക്കാൻ വിസമ്മതിച്ചതിന് വീട്ടമ്മയ്ക്ക് മർദനം. തിരുവന്തപുരം വിഴിഞ്ഞതാണ് സംഭവം. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടപ്പുറം സ്വദേശി സാജനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സാജന്റെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വീട്ടുടമസ്ഥൻ ഇവരോട് ഇറങ്ങിപ്പോവാൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ വൃക്ക വിൽക്കാൻ ഭാര്യയോട് നിരന്തരം ആവശ്യപ്പെട്ടത്.
നേരത്തെ വിഴിഞ്ഞം കേന്ദ്രീകരിച്ച് നടക്കുന്ന വൃക്ക വിൽപ്പനയെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഈ സംഭവം പുറത്തു വന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News