EntertainmentFeaturedKeralaNews
ഇനിയില്ല കന്മദത്തിലെ മുത്തശ്ശി; ഓര്‍മ്മയായത് മലയാളികളേറ്റു പാടിയ ”മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ” എന്നഗാനരംഗത്തിലെ അഭിനേതാവ്
കൊച്ചി:മലയാളികളേറ്റെടുത്ത പ്രിയ ചിത്രം കന്മമദം, പട്ടാഭിഷേകം തുടങ്ങിയ സിനിമകളില്‍ മുത്തശ്ശി വേഷങ്ങള്‍ അവതരിപ്പിച്ച നടി ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍.
ഹിറ്റായി മാറിയ 1998-ല്‍ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വാര്യരും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തില്‍ മഞ്ജുവിന്റെ മുത്തശ്ശി ആയാണ് ശാരദ നായര്‍ വേഷമിട്ടത്, മുത്തശ്ശിയും മോഹന്‍ലാലും ഒപ്പമുള്ള ”മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ” എന്ന ഗാനവും ശ്രദ്ധേയമായിരുന്നു, 199ല്‍ പുറത്തിറങ്ങിയ ജയറാമിന്റെ പട്ടാഭിഷേകം സിനിമയിലെ മുത്തശ്ശി വേഷവും ശ്രദ്ധ നേടിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News