27.3 C
Kottayam
Tuesday, April 30, 2024

ധൈര്യവും അച്ചടക്കവും കാട്ടണം!കുറ്റസമ്മതം നടത്തി ഹാര്‍ദ്ദിക്; കളിയില്‍ നിര്‍ണായകമായത് തുറന്നു പറഞ്ഞ് സഞ്ജു

Must read

മുംബൈ: ഐപിഎല്ലില്‍ ഹോം ഗ്രൗണ്ടിലും തോല്‍വി വഴങ്ങിയതിന് പിന്നാലെ കുറ്റസമ്മതം നടത്തി മുംബൈ ഇന്ത്യൻസ് നായകൻ ഹാര്‍ദ്ദിക് പാണ്ഡ്യ. നിര്‍ണായക സമയത്ത് തന്‍റെ വിക്കറ്റ് നഷ്ടമായതാണ് രാജസ്ഥാന് മത്സരത്തിൽ ആധിപത്യം തിരിച്ചു പിടിക്കാന്‍ കാരണമായതെന്ന് ഹാര്‍ദ്ദിക് മത്സരശേഷം പറഞ്ഞു.

ടീം എന്ന നിലയില്‍ ഈ തിരിച്ചടികളെല്ലാം മറന്ന് തിരിച്ചുവരാന്‍ മുംബൈ ഇന്ത്യൻസിന് കഴിയും. പക്ഷെ അതിനായി ഞങ്ങള്‍ കുറച്ചുകൂടി ധൈര്യവും അച്ചടക്കവും കാട്ടണം. ആഗ്രഹിച്ച തുടക്കമല്ലായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചത്.ഫലം ചിലപ്പോള്‍ അനുകൂലമാകും ചിലപ്പോള്‍ പ്രതികൂലമാകും. അതൊന്നും എന്നെ അത്ഭുതപ്പെടുത്തുന്നില്ല.പക്ഷെ ഒരു ടീം എന്ന നിലയില്‍ഇതിനെക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ക്കാവുമെന്ന് ഞാന്‍ കരുതുന്നു. അതിനായി കുറച്ചുകൂടി ധൈര്യവും അച്ചടക്കവും കാട്ടണമെന്നാണ് എനിക്ക് പറയാനുള്ളത്.

20-4 എന്ന സ്കോറില്‍ തകര്‍ന്ന മുംബൈയെ ഹാര്‍ദ്ദിക്കും തിലക് വര്‍മയും ചേര്‍ന്ന് പത്താം ഓവറില്‍ 75 റണ്‍സിലെത്തിച്ചെങ്കിലും വമ്പനടിക്ക് ശ്രമിച്ച് ഹാര്‍ദ്ദിക് പുറത്തായതോടെ മുംബൈ വീണ്ടും തകര്‍ന്നടിഞ്ഞിരുന്നു. 20-4ല്‍ നിന്ന് കരകയറിയ ഞങ്ങള്‍ 75-4 ല്‍എത്തിയതായിരുന്നു.ആ അവസരത്തില്‍ 150-160 റണ്‍സൊക്കെ നേടാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നു.

പക്ഷെ എന്‍റെ വിക്കറ്റ് കളി വീണ്ടും അവരുടെ കൈകളിലാക്കി. ഞാന്‍ കുറച്ചുകൂടി കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. ബൗളര്‍മാര്‍ തിളങ്ങിയ മത്സരമായിരുന്നു ഇത്. പലപ്പോഴും ബൗളര്‍മാരോട് ക്രൂരമായി പെരുമാറുന്ന ഈ കളിയില്‍ ബൗളര്‍മാര്‍ക്കും തിളങ്ങാന്‍ പറ്റുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ രാജസ്ഥാനെതിരെ പ്രതീക്ഷിച്ചതല്ല നടന്നതെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

രാജസ്ഥാന്‍റെ വിജയത്തില്‍ ഏറ്റവും നിര്‍ണായകമായത് ടോസായിരുന്നുവെന്ന് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ മത്സരശേഷം പറഞ്ഞു. ടോസായിരുന്നു കളി മാറ്റിമറിച്ചത്.ടോസ് നേടുക എന്നത് വളരെ നിര്‍ണായകമായിരുന്നു. പിച്ചില്‍ നിന്നുള്ള ആനുകൂല്യം മുതലെടുക്കാന്‍ ബോള്‍ട്ടിനെപ്പോലെ പരിചയസമ്പന്നനായൊരു ബൗളറുണ്ടായതും നാന്ദ്രെ ബര്‍ഗറിന്‍റെ വേഗതയും സഹായിച്ചുവെന്നും സഞ്ജു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week