EntertainmentKerala

പലരും തടിച്ചിയെന്ന് വിളിച്ചിട്ടുണ്ട്! അന്ന് പ്രതികരിക്കാനായില്ല; എന്തിന് ഇങ്ങനെ വേദനിപ്പിക്കുന്നു? ശാലിന്‍ സോയ

കൊച്ചി:ടെലിവിഷനില്‍ നിന്നും സിനിമയിലെത്തിയ താരമാണ് ശാലിന്‍ സോയ. ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് നായികയായി മാത്രമല്ല ക്യാമറയുടെ പിന്നിലും ശാലിന്‍ സാന്നിധ്യമായി മാറി. മലയാളികളെ സംബന്ധിച്ച് ശാലിന്‍ ഇന്നും ഓട്ടോഗ്രാഫിലെ ദീപ റാണിയാണ്. സോഷ്യല്‍ മീഡിയയിലെ താരമായ ശാലിന്റെ കമന്റ് ബോക്‌സില്‍ ഇപ്പോഴും ദീപ റാണയെക്കുറിച്ച് സംസാരിക്കുന്നവരെ കാണാം.

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ശാലിന്‍ സോയ. താരത്തിന്റെ ചിത്രങ്ങളും മറ്റും വൈറലായി മാറാറുണ്ട്. യാത്രാ പ്രേമിയായ ശാലിന്റെ യാത്രകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അമ്മയെടുക്കുന്ന ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്ന ശാലിന്‍ പക്ഷെ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ മോശം വശവും നേരിട്ടിട്ടുണ്ട്.

Shalin Zoya

സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ബോഡി ഷെയ്മിംഗും മറ്റും അനുഭവിക്കേണ്ടി വരുന്നവരില്‍ ഒരാളാണ് ശാലിന്‍ സോയ. ആളുകള്‍ മുഖത്ത് നോക്കി തടിച്ചിയെന്ന് വിളിച്ചിട്ടുണ്ടെന്നാണ് ശാലിന്‍ പറയുന്നത്. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ശാലിന്‍. മുമ്പേ ബോഡി ഷെയ്മിംഗിനെതിരെ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും ബോഡി ഷെയ്മിംഗ് കാരണം തടി കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളാണ് താനെന്നും ശാലിന്‍ പറയുന്നു.

‘നേരിട്ട് കാണുമ്പോള്‍ പലരുമെന്നെ തടിച്ചിയെന്ന് വിളിച്ചിട്ടുണ്ട്. മൈ ബോഡി മൈ റൂള്‍സ് എന്നൊക്കെയാണെങ്കിലും ഇങ്ങനെ കേള്‍ക്കുമ്പോള്‍ അത് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്, ഞാനും ഒരു സാധാരണ മനുഷ്യനാണ്, ചിലപ്പോഴൊക്കെ തിരിച്ചുപറയാന്‍ നമുക്ക് സാധിക്കാറില്ല” എന്നാണ് ശാലിന്‍ പറയുന്നത്. ഒരിക്കല്‍ ഒരു അഭിമുഖത്തിനിടെ തന്നോട് ബോഡി ഷെയ്മിംഗിനെതിരെ സംസാരിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പറ്റില്ല എന്ന മറുപടിയാണ് നല്‍കിയതെന്നാണ് ശാലിന്‍ ഓര്‍ക്കുന്നത്. അതിന്റെ കാരണവും ശാലിന്‍ പറയുന്നു.

”കാരണം ബോഡി ഷെയ്മിങ്ങ് കാരണം തടി കുറയ്ക്കാന്‍ ശ്രമിക്കുന്നൊരാളാണ് ഞാന്‍. ചിലപ്പോള്‍ ഇത് തെറ്റാകാം, കാരണം ബോഡി ഷെയ്മിങ്ങിനെതിരെ ശബ്ദമുയര്‍ത്തപ്പെടുന്ന സമയത്ത് ഞാന്‍ ഇങ്ങനെ പറയുന്നത് ഉചിതമാണോ എന്നറിയില്ല. പക്ഷേ ഈ പറച്ചിലുകളും കമന്റുകളുമെല്ലാം സാരമായി ബാധിക്കുന്ന വ്യക്തിയായതിനാല്‍ അതൊന്നും കേള്‍ക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഞാന്‍ മിക്കപ്പോഴും നോക്കുന്നത്” എന്നാണ് ശാലിന്‍ പറഞ്ഞത്.

തന്റേത് പെട്ടെന്ന് തടി വെക്കുകയും മെലിയുകയും ചെയ്യുന്ന ശരീരപ്രകൃതിയാണെന്നാണ് ശാലിന്‍ പറയുന്നത്. ഡയറ്റ് നോക്കാറുണ്ടെന്നും അങ്ങനെ ഒരിക്കല്‍ താന്‍ 15 കിലോ വരെ കുറിച്ചിട്ടുണ്ടെന്നും ശാലിന്‍ പറയുന്നു. അതേസമയം താന്‍ പട്ടിണി കിടന്നും ഭക്ഷണം കുറച്ചുമൊന്നും ഒന്നും ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല എന്നാണ് ശാലിന്‍ വ്യ്കതമാക്കുന്നത്. നല്ല ഭക്ഷണം കഴിക്കുക എന്നത് തനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളിലൊന്നായാണ് ശാലിന്‍ പറയുന്നത്. ടെന്‍ഷന്‍ വരുമ്പോള്‍ ഇഷ്ടമുള്ള എന്തെങ്കിലും കഴിച്ചാല്‍ അത് മാറുന്ന ആളാണ് ശാലിന്‍.

Shalin Zoya

അതേസമയം, വണ്ണം വയ്ക്കുന്നതും അല്ലാത്തതുമെല്ലാം ഓരോ വ്യക്തിയുടേയും കാര്യമാണ്. അതില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട കാര്യമുണ്ടോ ? എന്നും ശാലിന്‍ ചോദിക്കുന്നുണ്ട്. ബോഡി ഷെയ്മിംഗ് കമന്റുകള്‍ എന്നെ ബാധിക്കാറുണ്ട്, ബുദ്ധിമുട്ടിക്കാറുണ്ട്. വളരെയധികം വിഷമിപ്പിക്കാറുമുണ്ടെന്നും ശാലിന്‍ പറയുന്നു.” ഇങ്ങനെ പറയുന്നവരോട് എനിക്കൊന്നേ പറയാനുള്ളു, പറ്റുമെങ്കില്‍ മറ്റുള്ളവരെ ഇത്തരം വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കാതിരിക്കുക, നിങ്ങള്‍ക്കറിയില്ല, അവര്‍ എത്രത്തോളം മാനസിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോവുകയെന്ന്” ശാലിന്‍ പറയുന്നു.

അവരുടെ ആ ഒരു ദിവസം തന്നെ അത് കാരണം മോശമായിപ്പോകുമെന്ന് ശാലിന്‍ ചൂണ്ടിക്കാണിക്കുന്നത്. മനസികമായി തളര്‍ന്നു പോകുമെന്ന് ശാലിന്‍ പറയുന്നു. അതിനാല്‍ . ഒന്നുകില്‍ നല്ലതുപറയു, അല്ലെങ്കില്‍ ഒന്നും പറയാതെ ഇരിക്കുക. അതാണ് നല്ലതെന്നും ശാലിന്‍ അഭിപ്രായപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker