‘പ്രസവിക്കാന്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ ഞാന്‍ വീട്ടിലെ എല്ലാ ജോലികളും ചെയ്തിരുന്നു’; സിന്ധു!
കൊച്ചി:സോഷ്യൽമീഡിയയുടെ വരവിന് ശേഷം ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. കൃഷ്ണ കുമാറിനും ഭാര്യ സിന്ധുവിനും നാല് പെൺമക്കൾക്കും യുട്യൂബ് ചാനലുണ്ട്. ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ കൃഷ്ണ കുമാറിന്റെ വീട്ടിലെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കും.
ക്യാമറകൾ ഉറങ്ങാത്ത വീടെന്നാണ് കൃഷ്ണ കുമാറിന്റെ വീടിനെ തമാശയായി ആരാധകർ വിശേഷിപ്പിക്കാറുള്ളത്. കൃഷ്ണ കുമാർ സിനിമ തിരക്കുകളും രാഷ്ട്രീയപരമായ ജോലികളും ഉള്ളതിനാൽ യുട്യൂബിൽ അത്ര സജീവമല്ല.
മൂത്ത മകളും നടിയുമായ അഹാനയും മൂന്ന് സഹോദരിമാരും നിരന്തരമായി വ്ലോഗുകൾ പോസ്റ്റ് ചെയ്യുന്ന കൂട്ടത്തിലുമല്ല. എന്നാൽ കൃത്യമായ ഇടവേളകളിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുകയും തന്റെ സബ്സ്ക്രൈബേഴ്സിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് വീഡിയോ ചെയ്യുകയും ചെയ്യുന്ന ഏക വ്യക്തി കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയാണ്.
കൃത്യമായ ഇടവേളകളിൽ വീഡിയോകൾ പങ്കുവെക്കുന്നത് കൊണ്ട് തന്നെ കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ ജനപ്രിയമായ യുട്യൂബ് ചാനൽ സിന്ധുവിന്റേതാണ്. കുക്കിങ് വീഡിയോ, ഡെ ഇൻ മൈ ലൈഫ് വീഡിയോ, യാത്രകൾ എന്നിവയാണ് സിന്ധുവിന്റെ യുട്യൂബ് ചാനലിലെ ലൈവാക്കി നിർത്തുന്ന ഘടകങ്ങൾ.
വ്ലോഗുകൾക്കൊപ്പം സരസമായി സംസാരിക്കുകയും തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നത് കൊണ്ടുതന്നെ സിന്ധുവിന്റെ വ്ലോഗിങ് കാഴ്ചക്കാരും കൂടുതലാണ്. ഇടയ്ക്ക് പ്രേക്ഷകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ക്യു ആന്റ് എ സെക്ഷനിലൂടെ മറുപടി പറയാറുമുണ്ട് സിന്ധു കൃഷ്ണ. സിന്ധുവിന്റെ നാല് പെൺമക്കളും ചെറിയ പ്രായവ്യത്യാസത്തിനിടയിൽ പിറന്നവരാണ്.
കൃഷ്ണ കുമാർ ഷൂട്ടും മറ്റ് തിരക്കുകളുമായി പോകുമ്പോൾ സിന്ധുവായിരുന്നു നാല് മക്കളേയും നോക്കിയിരുന്നത്. അന്നും തനിക്ക് സഹായത്തിന് ആരും ഇല്ലായിരുന്നുവെന്നും എങ്കിലും നാല് മക്കളേയും താൻ സന്തോഷപൂർവം പരിപാലിച്ചാണ് വളർത്തിയതെന്നും സിന്ധു കൃഷ്ണ പറഞ്ഞിട്ടുണ്ട്. സിന്ധുവിന്റെയും കൃഷ്ണ കുമാറിന്റെയും പ്രണയ വിവാഹമായിരുന്നു.
ആദ്യത്തെ മകൾ അഹാന ഒരു സർപ്രൈസ് ബേബിയായിരുന്നുവെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ഗർഭകാല അനുഭവങ്ങൾ പുതിയ ക്യു ആന്റ് എ വീഡിയോയിൽ പങ്കുവെച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. നടന്റെ ഭാര്യയാണെന്ന് കരുതി തന്റേത് ലക്ഷ്വറി ലൈഫ് അല്ലായിരുന്നുവെന്നും സിന്ധു പറയുന്നു.
പ്രസവിക്കാന്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ താൻ വീട്ടിലെ എല്ലാ ജോലികളും ചെയ്തിരുന്നുവെന്നും വിശ്രമിക്കു എന്നൊന്നും തന്നെ ആരും ഉപദേശിച്ചിട്ടില്ലെന്നും സിന്ധു പറയുന്നു. ‘ഗര്‍ഭിണിയായിരുന്ന സമയത്ത് ഭയങ്കര ഛര്‍ദ്ദിയായിരുന്നു. സാധാരണ ഒരാളെപ്പോലെ ഞാനങ്ങ് ജീവിച്ചു. ഞാനങ്ങനെ ലക്ഷ്വറിയസ് ലൈഫൊന്നുമല്ലായിരുന്നു.’
‘സാധാരണ ആള്‍ക്കാരെപ്പോലെ വളരെ നോര്‍മ്മലായിട്ടുള്ള ലൈഫായിരുന്നു എന്റേത്. ആ സമയത്ത് പുറത്ത് പോവാറുണ്ട്. എനിക്ക് വേണ്ടി ഞാനും എക്‌സ്ട്ര കെയര്‍ എടുത്തിട്ടില്ല. എനിക്ക് ചുറ്റുമുള്ളവരും ചെയ്തിട്ടില്ല. എല്ലാ പണികളും ചെയ്യാറുണ്ടായിരുന്നു. ഓട്ടോ പിടിച്ചും നടന്നുമൊക്കെയായി പുറത്തും പോവുമായിരുന്നു. രണ്ടാമത്തേതും മൂന്നാമത്തേതുമൊക്കെയായപ്പോള്‍ മൂത്ത കുട്ടികളെയും കൃത്യമായി മാനേജ് ചെയ്യുമായിരുന്നു.’
‘നോര്‍മ്മലായിട്ടുള്ള പ്രഗ്നന്‍സിയായിരുന്നു. പ്രസവിക്കാന്‍ പോവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ ഞാന്‍ എന്റെ വീട്ടിലെ എല്ലാ ജോലികളും ചെയ്തിരുന്നു. എന്നെയാരും പിടിച്ചിരുത്തി റസ്റ്റെടുക്കൂ അത് കഴിക്കൂ ഇത് കഴിക്കൂ എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയാനൊന്നും എന്റെ കൂടെ ആളുണ്ടായിരുന്നില്ല.’
‘അതെനിക്ക് ഇഷ്ടവുമായിരുന്നില്ല. എനിക്ക് വളരെ ഈസി ഡെലിവറിയായിരുന്നു ബുദ്ധിമുട്ടുകളൊന്നുമുണ്ടായിരുന്നില്ല. ആദ്യത്തെ കുറേ മാസം ഭക്ഷണം കഴിക്കാത്ത് കൊണ്ട് ശരീരം ക്ഷീണിച്ചിരിക്കുമെന്ന പ്രശ്‌നമേയുള്ളൂ. പണ്ട് പ്രഗ്നന്‍സി വളരെ ലൈറ്റ് സംഭവമായിരുന്നുവെന്നും’, സിന്ധു അനുഭവങ്ങൾ വിവരിച്ച് പറഞ്ഞു.