ഇവള്‍ക്ക് ഇപ്പം സിനിമയും സീരിയലുമൊന്നുമില്ലേ… ഫുള്‍ ടൈം എഫ്ബിയില്‍ പോസ്റ്റ് ഇടലാണോ പണിയെന്ന് കമന്റ്; മറുപടിയുമായി സാധിക വേണുഗോപാൽ
കൊച്ചി:മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയ വളരെയധികം സജീവമാണ് താരം. തന്റെ ചിത്രങ്ങളും മറ്റ് വിശേഷങ്ങളും സാധിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കുന്നതോടൊപ്പം ഏറെ വിമർശങ്ങളും താരം ഏറ്റുവാങ്ങിയിട്ടുണ്ട്.
തന്റെ നിലപാടുകള്‍ തുറന്നുപറയുന്നതിലും അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുന്നതിലുമെല്ലാം സാധിക യാതൊരു മടിയും കാണിക്കാറില്ല. ഇപ്പോഴിതാ തനിക്കെതിരായ അധിക്ഷേപ കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് സാധിക.
സാധിക പങ്കുവച്ചൊരു ചിത്രത്തിനായിരുന്നു യുവാവ് അധിക്ഷേപിക്കുന്ന കമന്റ് ചെയ്തത്. ഇവള്‍ക്ക് ഇപ്പം സിനിമയും സീരിയലുമൊന്നുമില്ലേ. ഫുള്‍ ടൈം എഫ്ബിയില്‍ പോസ്റ്റ് ഇടലാണോ പണിയെന്നായിരുന്നു യുവാവിന്റെ കമന്റ്.
ഈ കമന്റിന് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് സാധിക. ചേട്ടന്‍ കേരളത്തിലൊന്നുമല്ലേ എന്നായിരുന്നു സാധികയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ് നിരവധി പേര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്.
നിനക്ക് ഒരു പണിയും ഇല്ലാത്തത് കൊണ്ടാണോ ഇവിടെ വന്ന് കമന്റിടുന്നത്. കുറച്ച് മര്യാദയൊക്കെ ആകാം, നിനക്കും ഇല്ലേ സഹോദരി എന്നൊക്കെയാണ് ചിലരുടെ കമന്റുകള്‍. പോസ്റ്റും താരത്തിന്റെ പ്രതികരണവുമെല്ലാം ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
പാപ്പാന്‍, അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍ എന്നിവയാണ് സാധികയുടെ പുതിയ സിനിമകള്‍. രണ്ട് ചിത്രങ്ങളിലും പോലീസ് ഉദ്യോഗസ്ഥയായാണ് സാധിക എത്തുന്നത്. ജോഷിയാണ് പാപ്പാന്‍ സംവിധാനം ചെയ്യുന്നത്. രണ്ട് ചിത്രങ്ങളും തന്റെ കരിയറില്‍ നിര്‍ണായകമായിരിക്കുമെന്നാണ് സാധിക പറയുന്നു.