Home-bannerKeralaNews
ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതി വിശാലബഞ്ച് രൂപീകരിച്ചു,13 മുതല്‍ വാദം കേള്‍ക്കും
ന്യൂഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ വേണ്ടി ഒന്പത് അംഗങ്ങള്‍ അടങ്ങുന്ന വിശാലബെഞ്ച് സുപ്രീം കോടതി രൂപികരിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചില്‍ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എം.ശാന്തനഗൗഡര്‍, ബി.ആര്‍.ഗവായ്, എസ്.അബ്ദുള്‍ നസീര്‍, ആര്‍.സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് മറ്റുഅംഗങ്ങള്‍. ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ആര്‍.എഫ്.നരിമാന്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടില്ല.
ഈമാസം 13 മുതല്‍ ഒന്‍പതംഗ ബെഞ്ച് വാദംകേള്‍ക്കും.ശബരിമല ഉള്‍പ്പെടെ സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട സമാന വിഷയങ്ങളില്‍ ഒന്‍പതംഗ ബെഞ്ചില്‍നിന്നുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കും. നവംബര്‍ 14-നാണ് ശബരിമലവിഷയം വിശാലബെഞ്ചിനു വിടാന്‍ അഞ്ചംഗബെഞ്ച് ഉത്തരവിട്ടത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News