പാലക്കാട് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

പാലക്കാട്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും. ചെര്‍പ്പുളശ്ശേരിയിലെ അധ്യാപകനായ കൈപ്പുറം സ്വദേശി കുമാറിനെയാണ് പോസ്‌കോ കോടതി ശിക്ഷിച്ചത്. പോക്സോ നിയമ പ്രകാരം രണ്ടുവകുപ്പുകളിലായാണ് കുറ്റം ചുമത്തിയിരുന്നത്. ഓരോ സെക്ഷനിലും പതിനഞ്ചു വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. എന്നാല്‍ ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.

2017 മാര്‍ച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മിഠായി നല്‍കാമെന്ന് പറഞ്ഞ് സ്‌കൂളിന് പുറകില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ 26 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ ഇരുപത് പേരെ വിസ്തരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News