ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിന്‍ തിരഞ്ഞെടുത്ത ഈ പതിറ്റാണ്ടിലെ 20 വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഇടം നേടി കനയ്യകുമാര്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി മുന്‍ യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാര്‍. ലോകം ഉറ്റുനോക്കുന്ന ഭാവിയിലെ കരുത്തരായ വ്യക്തിത്വങ്ങളെയാണ് ഫോബ്സ് തെരഞ്ഞെടുത്തിരിക്കുന്നത്.
രാഷ്ട്രീയ തന്ത്രജ്ഞനും ജെഡിയു ഉപാധ്യക്ഷനുമായ പ്രശാന്ത് കിഷോര്‍, ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News