കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തീ ഉയരുന്നത് കണ്ട് വണ്ടി നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കരുനാഗപ്പള്ളിയിലാണ് സംഭവം. ബിബിനും ദിവ്യയുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
വാഹനം ഓടുന്നതിനിടെ, കാറിന്റെ മുന്‍വശത്ത് നിന്ന് തീ ഉയരുന്നത് ബിബിനാണ് ആദ്യം കണ്ടത്. തുടര്‍ന്ന് വാഹനം റോഡരികിലേക്ക് നിര്‍ത്തി, ഇരുവരും ചാടി ഇറങ്ങുകയായിരുന്നു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സ് പരിശോധിച്ച് വരികയാണ്. കൊല്ലത്ത് അടുത്തിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ അഞ്ചലിലും സമാനമായ സംഭവം നടന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News