മിനിസ്‌ക്രീന്‍ താരം റൂബി ജുവല്‍ വിവാഹിതയായി; വരന്‍ അജാസ്
മിനിസ്‌ക്രീന്‍ താരം റൂബി ജുവല്‍ വിവാഹിതയായി. വിവാഹ ദിനത്തിലെ ചിത്രങ്ങള്‍ റൂബി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സിനിമ അണിയറ പ്രവര്‍ത്തകനായ അജാസാണ് വരന്‍. പരസ്പരം എന്ന പരമ്പരയില്‍ സുചിത്ര എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതമായ താരമാണ് റൂബി ജുവല്‍.
കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. ഈ ചടങ്ങ് രഹസ്യമായാണ് നടത്തിയതെന്നും അതിന് പിന്നിലെ കാരണങ്ങള്‍ അടക്കം കണ്ടെത്തിയും ചില യൂട്യൂബ് ചാനല്‍ നടത്തിയ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി റൂബിയും, സുഹൃത്തും നടിയുമായ അഷിതയും എത്തിയത് വാര്‍ത്തയായിരുന്നു.
മാട്രിമോണിയല്‍ വഴിയാണ് അജാസിന്റെ പ്രൊപ്പോസല്‍ വന്നതെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. തന്റെ പ്രൊഫൈല്‍ കണ്ട് അജാസ് അപ്രോച്ച്ചെയ്തു. തുടര്‍ന്ന് ഇന്‍സ്റ്റയില്‍ ഡയറക്ടായി മെസേജ് ചെയ്തു. കുടുംബത്തെ വീട്ടിലേക്ക് അയക്കട്ടെ എന്ന് അജാസാണ് ചോദിച്ചത്. അങ്ങനെയാണ് കാര്യങ്ങള്‍ വിവാഹത്തിലേക്ക് എത്തിയതെന്നും റൂബി പറഞ്ഞിരുന്നു.