കൊച്ചി: ആറുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. ഇടക്കൊച്ചി പാടശേഖരം റോഡ് കേളമംഗലം വീട്ടില്‍ കെഎസ് സുരേഷിനെ (50) യാണ് ശിക്ഷിച്ചത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക) കോടതി ജഡ്ജി കെ. സോമനാണ് ഉത്തരവിട്ടത്.
50 വര്‍ഷത്തേക്കാണ് ശിക്ഷയെങ്കിലും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവും. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ബസിലെ ജീവനക്കാരനായിരുന്ന പ്രതി കുട്ടിയെ ബസില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറി.
എറണാകുളം ക്രൈം ബ്രാഞ്ച് സിഐ രാജേഷ്‌കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പിഎ ബിന്ദു ഹാജരായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News