News
ഗണപതി മാലയിട്ട് അര്‍ധ നഗ്‌നയായി റിഹാന; രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പിയും വിശ്വഹിന്ദ് പരിഷത്തും
മുംബൈ: കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയ ഗായികയാണ് റിഹാന. ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ടിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് താരം. അര്‍ധനഗ്നയായാണ് റിഹാന ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടില്‍ കഴുത്തില്‍ ധരിച്ചിരിക്കുന്ന മാലയാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.
ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത ചിത്രമാണിതെന്നും റിഹാന ഹൈന്ദവ വിശ്വാസികളെ അപമാനിക്കുകയാണെന്നും വിമര്‍ശകര്‍ ഒന്നടങ്കം പറയുന്നു. ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ഗായികയ്‌ക്കെതിരേ രംഗത്ത് വന്ന് കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നിന്ന് എത്രയും പെട്ടന്ന് ചിത്രം നീക്കമെന്നാണ് വിമര്‍ശകരുടെ ആവശ്യം.
when @PopcaanMusic said “me nuh wan ya wear no lingerie tonight fa me girl” @SavageXFenty pic.twitter.com/bnrtCZT7FB
— Rihanna (@rihanna) February 15, 2021
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News