26.4 C
Kottayam
Friday, June 19, 2026

‘നേരിട്ടു ഹാജരായില്ലെങ്കിൽ കോടതിയിൽ എത്തിക്കാനുള്ള നടപടികളിലേക്ക് കടക്കും’ മുഹമ്മദ് ഹനീഷിന് അന്ത്യശാസനവുമായി ഹൈക്കോടതി

Must read

കൊച്ചി:കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ കടുത്ത പ്രതികരണവുമായി ഹൈക്കോടതി. തിങ്കളാഴ്ച കോടതിയിൽ നേരിട്ടു ഹാജരായില്ലെങ്കിൽ നിയമപ്രകാരം കോടതിയിൽ എത്തിക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി. ‘ഈ കോടതി മുമ്പാകെ ഹാജരാകാൻ മുഹമ്മദ് ഹനീഷ് കാണിക്കുന്ന വിമുഖതയിൽ അങ്ങേയറ്റം അതൃപ്തി രേഖപ്പെടുത്തുന്നു’ എന്നും ജസ്റ്റിസ് ബദറുദീൻ വ്യക്തമാക്കി. കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യത്തിൽ ജൂലൈ രണ്ടിനകം തീരുമാനമെടുക്കാൻ കേസിൽ പുതുതായി കക്ഷി ചേർത്ത കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി കെ.ബിജുവിനും കോടതി നിർദേശം നൽകി.   

കേസിലെ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ 3 തവണയും അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് കോടതിയലക്ഷ്യ നടപടികൾക്ക് തുടക്കമായത്. സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നത് വീണ്ടും പരിഗണിക്കണമെന്ന സിംഗിൾ‍ ബെഞ്ച് ഉത്തരവിനെതിരെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ മുഹമ്മദ് ഹനീഷ് നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവ് ഉണ്ടായിട്ടും മുഹമ്മദ് ഹനീഷ് ഇന്ന് കോടതി മുമ്പാകെ ഹാജരായില്ലെന്ന് ജസ്റ്റിസ് ബദറുദീൻ ചൂണ്ടിക്കാട്ടി. ‘‘ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട തിരക്കുമൂലമാണെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുഹമ്മദ് ഹനീഷ് തിങ്കളാഴ്ച നേരിട്ടു ഹാജരാകണം. ഇത് പാലിക്കപ്പെട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കോടതിയിൽ ഉറപ്പാക്കുന്നതിനുള്ള കടുത്ത നിയമനടപടികളിലേക്ക് കടക്കാൻ കോടതി നിർബന്ധിതമാവും’’- ജസ്റ്റിസ് ബദറുദീൻ പറഞ്ഞു.

- Advertisement -

നേരത്തേ കേസ് പരിഗണിച്ച വേളയിൽ, മുഹമ്മദ് ഹനീഷ് ഹാജരായിട്ടില്ലെന്ന് അറിഞ്ഞപ്പോൾ കോടതിയോട് കളിക്കാൻ നിൽക്കരുതെന്നും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിടുമെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട തിരക്കു മൂലമാണ് ഇന്ന് ഹാജരാകാൻ കഴിയാതിരുന്നതെന്ന് സർക്കാരും അറിയിച്ചു. കശുവണ്ടി വികസന വകുപ്പുമായി ബന്ധപ്പെട്ട് ചുമതല മാറിയ കാര്യവും കോടതിയെ അറിയിച്ചു. തുടർന്നാണ് കേസിൽ രണ്ടാം കക്ഷിയായി ചേർക്കപ്പെട്ട കെ.ബിജുവിനോട് പ്രോസിക്യൂഷൻ അനുമതി കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്. ഇതിന് അധികം സമയമൊന്നും ആവശ്യമില്ല. ഇതിനു ശേഷം  സമയം നീട്ടി നൽകുന്നതല്ല. ഉത്തരവ് പാലിക്കാതിരുന്നാൽ വകുപ്പ് സെക്രട്ടറിക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ബദറുദീൻ വ്യക്തമാക്കി. 

- Advertisement -

സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നത് പരിഗണിക്കണമെന്ന് സിംഗിൾ‍ ബെഞ്ച് കഴിഞ്ഞ ഏപ്രിൽ 10ന് ഉത്തരവിട്ടിരുന്നു. ഒപ്പം, തുടർച്ചയായി അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യകേസിൽ മുഹമ്മദ് ഹനീഷ് നേരിട്ടു ഹാജരാകാനും ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മുഹമ്മദ് ഹനീഷ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. അതിനു പിന്നലെയാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്.

2006-2015 കാലഘട്ടത്തിൽ കശുവണ്ടി വികസന കോർപറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കേസിൽ മുഖ്യപ്രതികളായ കോർപറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ആർ.ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയെങ്കിലും കഴിഞ്ഞ ഇടതു സർക്കാർ ഇതിന് അനുമതി നൽകിയില്ല.

- Advertisement -

നടപടിക്രമങ്ങളിലുണ്ടായ പ്രശ്നങ്ങൾ മാത്രമാണ് സിബിഐ കണ്ടെത്തിയിട്ടുള്ളതെന്നും ഈ സാഹചര്യത്തിൽ അനുമതി നൽകാനാവില്ല എന്നുമായിരുന്നു സർക്കാർ നിലപാട്. തുടർന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് കോടതിയലക്ഷ്യ ഹർജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലക്ഷ്യം പുതുയുഗ കേരളം; വികസനത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകി വി.ഡി സതീശൻ്റെ കന്നി ബജറ്റ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വർഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക്...

സ്ത്രീകളുടെ സൗജന്യ യാത്ര : സ്വകാര്യ ബസുകൾക്ക് ബജറ്റിന്റെ കൈത്താങ്ങ് ; ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

തിരുവനന്തപുരം: പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനായുമായി നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള ബജറ്റ്. സ്റ്റേജ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡീസൽ വില വർധനവിലും പ്രിയദർശനി...

കൊച്ചിയിൽ ഫിലിംസിറ്റി, കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിനായി 100...

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ; പ്രാഥമിക പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കാലാകാലങ്ങളിലായി മുൻ സർക്കാരുകൾ വാഗ്ദാനം...

ദുർബല വിഭാഗങ്ങൾക്കായി ‘വൺ കേരള കരുതൽ മിഷൻ’ വയോജന വകുപ്പിന് 10 കോടി രൂപ, പാചകകല ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

Popular this week